കായികം

മെഡൽ നേടിയത് സാങ്കേത്, അഭിനന്ദനം ഹിമ ദാസിന്! സെവാ​ഗിന് പറ്റിയ അമളി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ മെ‍‍ഡൽ സമ്മാനിച്ച സാങ്കേത് മഹാദേവ് സാർഗറിന് അഭിനന്ദനവുമായി നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ടത്. ഭാരോദ്വഹനത്തിൽ 55 കിലോ വിഭാഗത്തിലാണ് 21കാരനായ മഹാരാഷ്ട്ര സ്വദേശി വെള്ളി മെഡൽ നേടിയത്. 

അഭിനന്ദനം പറയാനായി ട്വിറ്ററിൽ പോസ്റ്റിട്ട മുൻ ക്രിക്കറ്റ് താരം വിരേന്ദർ സെവാഗിന് വലിയൊരു അബദ്ധം പറ്റി. സാങ്കേത് സാർഗറിനു പകരം സെവാഗ് അഭിനന്ദിച്ചത് അത്‌ലറ്റിക്സിൽ ഇന്ത്യയുടെ മുൻ ലോക ചാമ്പ്യയായ ഹിമ ദാസിനെ. ട്വിറ്ററിൽ സെവാഗിനെ പിന്തുടരുന്നവർ അപ്പോൾ തന്നെ അബദ്ധം താരത്തിന്‍റെ ശ്രദ്ധയിൽപെടുത്തി. പിന്നാലെ താരം ട്വീറ്റ് ഒഴിവാക്കുകയും ചെയ്തു.

'എന്തൊരു വിജയം! ഇന്ത്യൻ അത്‌ലറ്റുകൾ പൂർണതയിൽ എത്തിയിരിക്കുന്നു. കോമൺവെൽത്ത് ഗെയിംസിൽ 400 മീറ്ററിൽ സ്വർണ മെഡൽ നേടിയ ഹിമ ദാസിന് അഭിനന്ദനങ്ങൾ'- എന്ന് കുറിച്ച് താരത്തിന്‍റെ ഫോട്ടോയും ചേർത്തായിരുന്നു സെവാ​ഗിന്റെ അബദ്ധ ട്വീറ്റ്.  

സെവാഗിന്‍റെ ട്വീറ്റിനു താഴെ ഒരാൾ ഹിമ ദാസ് സ്വർണം നേടുന്നതിന്‍റെ വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ഇത് 2018ലെ ഫിൻലൻഡ് ഐഎഎഎഫ് ലോഗ അണ്ടർ20 മീറ്റിൽ സ്വർണം നേടുന്നതിന്‍റെ വീഡിയോയായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു