കായികം

2014 ലോകകപ്പ് ഫൈനലും ഡി മരിയ കളിച്ചിരുന്നെങ്കിലോ? 3 കലാശപ്പോരിലും വല കുലുക്കിയ മാലാഖ 

സമകാലിക മലയാളം ഡെസ്ക്

വെംബ്ലി: ഖത്തര്‍ ലോകകപ്പോടെ അര്‍ജന്റൈന്‍ കുപ്പായം അഴിക്കുമെന്ന് എയ്ഞ്ചല്‍ ഡി മരിയയുടെ പ്രഖ്യാപനം വന്നത് ഏതാനും ദിവസങ്ങള്‍ മാത്രം മുന്‍പാണ്. ഫൈനലിസിമയില്‍ ഇറ്റലിക്കെതിരായ കളിയിലൂടെ ഖത്തര്‍ ലോകകപ്പില്‍ താന്‍ ആളിക്കത്തും എന്ന സൂചന നല്‍കുകയാണ് ഡി മരിയ.

കില്ലെനിയേയും വെട്ടിച്ച് പന്ത് ചിപ്പ് ചെയ്ത് ഡൊണാരുമയ്ക്ക് മുകളിലൂടെ വലയിലെത്തിച്ചാണ് ഡി മരിയ ആദ്യ പകുതിയില്‍ അര്‍ജന്റീനയുടെ ലീഡ് ഉയര്‍ത്തിയത്. 54 പാസുകളാണ് ഡി മരിയയില്‍ നിന്ന് വന്നത്. പാസ് കൃത്യത 83 ശതമാനം. രണ്ട് ചാന്‍സുകള്‍ സൃഷ്ടിച്ചപ്പോള്‍ രണ്ട് വട്ടം ഡ്രിബിള്‍ ചെയ്ത് മുന്നേറി. 

ഇറ്റാലിയന്‍ താരങ്ങളുടെ മൂന്ന് ടാക്കിളുകളെ അതിജീവിച്ച മരിയ 10 റിക്കവറീസ് ആണ് നടത്തിയത്. നാല് വട്ടം ലോങ് ബോളുകളിലും കൃത്യത കാണിച്ചു. പ്രതിരോധത്തിലേക്കും ഇറങ്ങി കളിച്ച ഡി മരിയയെയാണ് വെംബ്ലിയില്‍ കണ്ടത്. ഒളിംപിക് ഫൈനലിലും കോപ്പ അമേരിക്ക ഫൈനലിലും ഫൈനലിസിമയിലും സ്‌കോര്‍ ചെയ്ത് ഡി മരിയ അര്‍ജന്റീനയുടെ മാലാഖയാവുന്നു. 

2014ലെ ലോകകപ്പ് ഫൈനലില്‍ ഡി മരിയ ഇറങ്ങിയിരുന്നെങ്കില്‍ മത്സര ഫലം മറ്റൊന്നായാനെ എന്നും ആരാധകര്‍ പറയുന്നു. 2014 ലോകകപ്പ് ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിന് എതിരായ കളിയില്‍ പരിക്കേറ്റതോടെയാണ് മരിയക്ക് ഫൈനനും നഷ്ടമായത്. രണ്ടാം റൗണ്ടില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് എതിരെ എക്‌സ്ട്രാ ടൈമില്‍ മരിയ നേടിയ ഗോളാണ് അര്‍ജന്റീനയെ തുണച്ചത്. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു