കായികം

23ാം ഓവറില്‍ കളി നിര്‍ത്തി, 23 സെക്കന്റ് നിര്‍ത്താതെ കയ്യടി; വോണിന് ആദരവര്‍പ്പിച്ച് ലോര്‍ഡ്‌സ് 

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: വിടപറഞ്ഞ ഓസീസ് ഇതിഹാസ ബൗളര്‍ ഷെയ്ന്‍ വോണിന് ആദരവര്‍പ്പിച്ച് ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് താരങ്ങള്‍. ന്യൂസിലന്‍ഡ് ഇന്നിങ്‌സിലെ 23ാം ഓവര്‍ അവസാനിച്ചപ്പോള്‍ 23 സെക്കന്റ് മത്സരം നിര്‍ത്തിവെച്ച് ഇരു ടീമിലേയും താരങ്ങള്‍ കയ്യടിച്ചു. 

ഗ്യാലറിയും എഴുന്നേറ്റ് നിന്ന് വോണിന് ആദരവര്‍പ്പിക്കാന്‍ കളിക്കാര്‍ക്കൊപ്പം ചേര്‍ന്നു. മാര്‍ച്ച് നാലിനാണ് വോണ്‍ തായ്‌ലന്‍ഡില്‍ വെച്ച് അന്തരിച്ചത്. ലോര്‍ഡ്‌സിലെ കൂറ്റന്‍ സ്‌ക്രീനില്‍ വോണിന്റെ ജീവിതത്തിലെ പ്രധാന നിമിഷങ്ങള്‍ മിന്നിമാഞ്ഞു. 

വോണിന് ആദരവര്‍പ്പിച്ച് ലോര്‍ഡ്‌സ്/ഫോട്ടോ: എഎഫ്പി

23ാം നമ്പര്‍ ജഴ്‌സിയണിഞ്ഞാണ് വോണ്‍ മൈതാനത്ത് നേട്ടങ്ങള്‍ വെട്ടിപ്പിടിച്ചത്. ജെപി മോര്‍ഗന്‍ മീഡിയ സെന്ററിന് വോണിന്റെ പേര് നല്‍കുകയും ചെയ്തു. ലോര്‍ഡ്‌സ് ടെസ്റ്റിന് ഇടയില്‍ വോണിനെ ആദരിക്കുന്ന ദൃശ്യങ്ങള്‍ വോണിന്റെ ഐപിഎല്‍ ഫ്രാഞ്ചൈസിയായിരുന്ന രാജസ്ഥാന്‍ റോയല്‍സും പങ്കുവെച്ചു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

സൂപ്പർഫാസ്റ്റ് കഴിപ്പ് വേണ്ട, പയ്യെ തിന്നാല്‍ ആരോ​ഗ്യം നീണ്ടകാലം നിൽക്കും

പുരോഗതിയുണ്ട്,പതഞ്ജലിയുടെ മാപ്പപേക്ഷയില്‍ സുപ്രീംകോടതി; ഉപയോഗിച്ച ഭാഷയില്‍ തൃപ്തി

മഴയ്ക്ക് സാധ്യത; യുഎഇയില്‍ വിവിധ ഇടങ്ങളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രത നിര്‍ദേശം

വിതയ്‌ക്കേണ്ട, കൊയ്യേണ്ട, കളപ്പുരകള്‍ നിറയ്‌ക്കേണ്ട; നീന്തടാ, നീന്ത്