കായികം

'അവർ വേർപിരിഞ്ഞു'- 12 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ജെറാർഡ് പിക്വെയും ഷാക്കിറയും

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: ദിവസങ്ങളായി നിന്ന അഭ്യൂഹങ്ങൾക്ക് ഒടുവിൽ വിരാമം. സ്പാനിഷ്‌ ഫുട്‌ബോൾ താരം ജെറാർഡ് പിക്വെയും പ്രശസ്ത പോപ് ​ഗായിക ഷാക്കിറയും വേർപിരിയുന്നു. ഒരുമിച്ചുള്ള ജീവിതം അവസാനിപ്പിക്കുകയാണെന്നും വേർപിരിയുകയാണെന്നും ഇരുവരും സ്ഥിരീകരിച്ചു. 12 വർഷത്തെ ബന്ധത്തിനാണ് ഇരുവരും വിരമാമിടുന്നത്. ഇവർ വിവാഹിതരല്ല. 

പിക്വെയ്ക്കും ഷാക്കിറയ്ക്കും രണ്ട് ആൺകുട്ടികളാണുള്ളത്. മൂത്തമകൻ മിലാന് ഒൻപതും ഇളയമകൻ സാഷയ്ക്ക് ഏഴുമാണ് പ്രായം.

'ഞങ്ങൾ വേർപിരിയുന്നുവെന്ന് സ്ഥിരീകരിക്കുന്നതിൽ ഖേദമുണ്ട്. ഞങ്ങളുടെ കുട്ടികളുടെ നല്ലതിന് വേണ്ടിയാണിത്. അവർക്കാണ് പ്രാധാന്യം നൽകുന്നത്. ഞങ്ങളുടെ സ്വകാര്യതയെ ബഹുമാനിക്കാൻ ആവശ്യപ്പെടുന്നു. ഞങ്ങളെ മനസിലാക്കുന്നതിന് നിങ്ങൾക്ക് നന്ദി'- സംയുക്ത പ്രസ്താവനയിൽ ഇരുവരും വ്യക്തമാക്കി. 

പിക്വെ തന്നെ വഞ്ചിച്ചുവെന്നും മറ്റൊരു സ്ത്രീയുമായി പിക്വെയ്ക്ക് ബന്ധമുണ്ടെന്നും ഷാക്കിറ പറഞ്ഞതായി വിദേശ മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെയാണ് ഇരുവരും വേർപിരിയുന്നതായുള്ള വാർത്തകൾ വന്നത്. 

കുറച്ചുകാലമായി ഷാക്കിറ പിക്വെയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെയ്ക്കാറില്ലായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഷാക്കിറ അവസാനമായി പിക്വെയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. 

2010-ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ഫുട്‌ബോൾ ലോകകപ്പിനിടേയാണ്‌ ഇരുവരും അടുക്കുന്നത്. ലോകകപ്പിന് ശേഷം 2011ലാണ് ഇരുവരും ഒരുമിച്ച് ജീവിക്കാനാരംഭിച്ചത്. ആ ലോകകപ്പിനായി ഷാക്കിറ പാടിയ ​വക്ക...വക്ക എന്ന ​ഗാനം ഏറെ ഹിറ്റായിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

ബിജെപി ഓഫീസിലേക്ക് എഎപി മാര്‍ച്ച്, മെട്രോ അടച്ചു, 144 പ്രഖ്യാപിച്ചു; കെജരിവാളിന്‍റെ വീട്ടില്‍ ഡല്‍ഹി പൊലീസ്

അമിതമായ എണ്ണ; ഭക്ഷണം കഴിച്ച ശേഷം ഈ 5 കാര്യങ്ങൾ നിർബന്ധമായി ചെയ്യണം

എട്ടു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 1.47 ലക്ഷം കോടി രൂപയുടെ വര്‍ധന; 28,200 കോടി പിന്‍വലിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍

'പുതിയ ക്രിമിനല്‍ നിയമങ്ങളില്‍ നിരവധി ന്യൂനതകള്‍'; ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും