കായികം

'നദാലിസം'- പ്രായം തോറ്റു; റോളണ്ട് ഗാരോസില്‍ 14ാം തവണയും തലയുയര്‍ത്തി റാഫ; ഫ്രഞ്ച് ഓപ്പണ്‍ കിരീടം

സമകാലിക മലയാളം ഡെസ്ക്

പാരിസ്:  പരീക്ഷിക്കാന്‍ മാത്രം ശിഷ്യന്‍ വളര്‍ന്നിട്ടില്ലെന്ന് ആശാന്‍ കോര്‍ട്ടില്‍ കാണിച്ചു കൊടുത്തു. ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് കിരീടത്തില്‍ 14ാം തവണയും മുത്തമിട്ട് സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാല്‍. ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടുന്ന ഏറ്റവും പ്രായമുള്ള പുരുഷ താരമെന്ന നേട്ടവും നദാലിന് സ്വന്തം.

മൂന്ന് സെറ്റ് പോരാട്ടത്തില്‍ 6-3, 6-3, 6-0 എന്ന സ്‌കോറിനാണ് നദാലിന്റെ കിരീട നേട്ടം. ഫ്രഞ്ച് ഓപ്പണില്‍ നദാലിന്റെ 14ാം കിരീടമാണിത്. മൊത്തം ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടം 22ല്‍ എത്തിക്കാനും ഇതോടെ നദാലിന് സാധിച്ചു. 

ഫൈനലില്‍ നോര്‍വെയുടെ കാസ്പര്‍ റൂഡിനെ അനായാസം വീഴ്ത്തിയാണ് നദാലിന്റെ കളിമണ്‍ കോര്‍ട്ടിലെ മറ്റൊരു വിജയ ചരിതം. നദാലിന്റെ അക്കാദമിയിലെ താരം തന്നെയാണ് റൂഡ്. 

രണ്ടാം സെറ്റില്‍ കുറച്ചു നേരം മേല്‍ക്കൈ നേടിയതൊഴിച്ചാല്‍ ഏറെക്കുറേ പൂര്‍ണമായിരുന്നു നദാലിന്റെ മുന്നേറ്റം. മൂന്നാം സെറ്റില്‍ ഒരു പോയിന്റും പോലും നേടാന്‍ സാധിക്കാതെയാണ് യുവ താരത്തിന്റെ കീഴടങ്ങല്‍.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി