കായികം

എല്ലാവരും നിശബ്ദരായിരിക്കും, അര്‍ജന്റൈന്‍ പ്രസിഡന്റ് പോലും ശബ്ദം ഉയര്‍ത്തില്ല; മെസിയുടെ പ്രസംഗം ചൂണ്ടി എമിലിയാനോ

സമകാലിക മലയാളം ഡെസ്ക്

ബ്യൂണസ് ഐറിസ്: മെസി എന്ന ഇതിഹാസ താരത്തിന് അര്‍ജന്റീന നല്‍കുന്ന ബഹുമാനം ചൂണ്ടിക്കാണിച്ച് സഹതാരവും ഗോള്‍കീപ്പറുമായ എമിലിയാനോ മാര്‍ട്ടിനസ്. കോപ്പ അമേരിക്ക കിരീട നേട്ടത്തിന് ശേഷം മെസി സംസാരിച്ചതിലേക്ക് ചൂണ്ടിയാണ് എമിലിയാനോയുടെ വാക്കുകള്‍. 

'ഇതു തന്റെ അവസാനത്തേതാണെന്നും അതിനായി എല്ലാം നല്‍കുമെന്നും പറഞ്ഞായിരുന്നു മെസിയുടെ പ്രസംഗം. മെസിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ എനിക്ക് വിറയല്‍ വന്നിരുന്നു. എല്ലാവരും നിശബ്ദരായിരുന്നു. എല്ലാവരും അങ്ങിനെയാണ്, മാനേജര്‍, അര്‍ജന്റീന പ്രസിഡന്റ്, ആരൊക്കെ അവിടെയുണ്ടോ അവരെല്ലാം നിശബ്ദരായിരിക്കും, എമിലിയാനോ മാര്‍ട്ടിനസ് പറയുന്നു. 

ബ്രസീലിനെ തോല്‍പ്പിച്ചാണ് അര്‍ജന്റീന കോപ്പ അമേരിക്ക കിരീടം ചൂടിയത്. മെസിയുടെ അര്‍ജന്റൈന്‍ കുപ്പായത്തിലെ ആദ്യ കിരീടവുമാണ് അത്. ഇത്തവണ ഖത്തറില്‍ മെസി കിരീടം ചൂടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഈ വര്‍ഷം മികച്ചതാകും എന്ന വാക്കുകള്‍ മെസിയില്‍ നിന്ന് വരികയും ചെയ്തിരുന്നു. 

അര്‍ജന്റീനക്ക് വേണ്ടി 162 മത്സരങ്ങളാണ് മെസി ഇതുവരെ കളിച്ചത്. വല കുലുക്കിയത് 86 തവണയും. കോപ്പയ്ക്ക് പിന്നാലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലും പിന്നാലെ ഇറ്റലിക്കെതിരെ ഫൈനലിസിമയില്‍ നേടിയ ജയവുമെല്ലാം ഖത്തറില്‍ അര്‍ജന്റീന കിരീടത്തിലേക്ക് എത്തുമെന്ന പ്രതീക്ഷയാണ് ആരാധകര്‍ക്ക് നല്‍കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര