കായികം

ബാറ്റെടുത്തവരെല്ലാം തിളങ്ങി; ഇഷാന് അര്‍ധ സെഞ്ച്വറി; ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ മികച്ച സ്‌കോര്‍ വച്ച് ഇന്ത്യ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഒന്നാം ടി20യില്‍ ശക്തമായ സ്‌കോര്‍ പടുത്തുയര്‍ത്തി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് സ്വന്തമാക്കി. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ ഇന്ത്യക്കായി ബാറ്റെടുത്തവരെല്ലാം തിളങ്ങി. ഓപ്പണര്‍ ഇഷാന്‍ കിഷന്‍ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. 48 പന്തുകള്‍ നേരിട്ട് ഇഷാന്‍ 11 ഫോറുകളും മൂന്ന് സിക്‌സും സഹിതം 76 റണ്‍സെടുത്തു. 

റുതുരാജ് ഗെയ്ക്‌വാദ് 15 പന്തില്‍ 23 റണ്‍സെടുത്തു. മൂന്ന് സിക്‌സുകളും താരം പറത്തി. ശ്രേയസ് അയ്യര്‍ 27 പന്തില്‍ 36 റണ്‍സെടുത്തു. ശ്രേയസും മൂന്ന് സിക്‌സും ഒരു ഫോറും നേടി. ക്യാപ്റ്റന്‍ ഋഷഭ് പന്ത് 16 പന്തില്‍ 29 റണ്‍സെടുത്തു. രണ്ട് വീതം സിക്‌സും ഫോറും സഹിതമാണ് ഋഷഭ് ഇത്രയും റണ്‍സെടുത്തത്. 

ഹര്‍ദ്ദിക് പാണ്ഡ്യ 12 പന്തില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും സഹിതം 31 റണ്‍സ് വാരി. ഹര്‍ദ്ദിക് പുറത്താകാതെ നിന്നു. ദിനേഷ് കാര്‍ത്തിക് ഒരു റണ്ണുമായി പുറത്താകാതെ നിന്നു. 

ദക്ഷിണാഫ്രിക്കയ്ക്കായി കേശവ് മഹാരാജ്, ആന്റിച് നോര്‍ക്യ, വെയ്ന്‍ പാര്‍ണല്‍, ഡ്വെയ്ന്‍ പ്രിട്ടോറിയസ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു