കായികം

അതിവേഗം 1000 റണ്‍സ് തൊട്ട ക്യാപ്റ്റന്‍; വിരാട് കോഹ്‌ലിയെ പിന്തള്ളി റെക്കോര്‍ഡിട്ട് ബാബര്‍ അസം

സമകാലിക മലയാളം ഡെസ്ക്

മുള്‍ട്ടാന്‍: വിരാട് കോഹ്‌ലിയുടെ റെക്കോര്‍ഡ് മറികടന്ന് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. വെസ്റ്റ് ഇന്‍ഡീസിന് എതിരായ സെഞ്ചുറി ഇന്നിങ്‌സോടെ അതി വേഗത്തില്‍ ക്യാപ്റ്റന്‍ സ്ഥാനത്തിരുന്ന് 1000 റണ്‍സ് കണ്ടെത്തുന്ന താരം എന്ന നേട്ടമാണ് ബാബര്‍ തന്റെ പേരിലേക്ക് ചേര്‍ത്തത്. 

ക്യാപ്റ്റന്‍ സ്ഥാനത്തുള്ള തന്റെ 17ാം ഇന്നിങ്‌സിലാണ് കോഹ് ലി ഏകദിനത്തില്‍ 1000 റണ്‍സ് കണ്ടെത്തിയത്. 2017ലായിരുന്നു ഇത്. എന്നാല്‍ ബാബറിന് ഇതിനായി വേണ്ടിവന്നത് 13 ഇന്നിങ്‌സുകള്‍ മാത്രം. വിന്‍ഡിസിന് എതിരെ ഇറങ്ങുമ്പോള്‍ ഈ നേട്ടത്തിലേക്ക് എത്താന്‍ 98 റണ്‍സാണ് ബാബറിന് വേണ്ടിയിരുന്നത്. എന്നാല്‍ ബാബര്‍ മടങ്ങിയത് 103 റണ്‍സ് നേടിയും. 

ബാബര്‍ അസമിന്റെ ബാറ്റിങ് ശരാശരി 91.36

പാകിസ്ഥാന്റെ ക്യാപ്റ്റന്‍സി ഏറ്റെടുത്തതിന് ശേഷം ഏകദിനത്തില്‍ 1005 റണ്‍സ് ആണ് ബാബര്‍ നേടിയത്. ബാറ്റിങ് ശരാശരി 91.36. സ്‌ട്രൈക്ക്‌റേറ്റ് 103.71. ഈ കാലയളവില്‍ ആറ് സെഞ്ചുറിയും മൂന്ന് അര്‍ധ ശതകവും ബാബര്‍ നേടി. 

ഏകദിന റാങ്കിങ്ങില്‍ നിലവില്‍ ഒന്നാമതാണ് ബാബര്‍. ട്വന്റി20 ബാറ്റേഴ്‌സിലും ഒന്നാം സ്ഥാനത്ത് ബാബര്‍ തന്നെ. 87 ഏകദിനങ്ങളില്‍ നിന്ന് 4364 റണ്‍സ് ആണ് ബാബര്‍ ഇതുവരെ നേടിയത്. ശരാശരി 59.78. സ്‌ട്രൈക്ക്‌റേറ്റ് 90.42. ഏകദിനത്തില്‍ 17 സെഞ്ചുറിയും 18 അര്‍ധ ശതകവുമാണ് ബാബറിന്റെ പേരിലുള്ളത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍

അറക്കപ്പൊടി, ആസിഡ്, ചീഞ്ഞളിഞ്ഞ ഇലകള്‍...; 15 ടണ്‍ വ്യാജ മസാലപ്പൊടി പിടികൂടി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ