കായികം

'ചഹലിനെ ഉപയോഗിച്ച വിധം നോക്കു, സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയാണ് നല്ലത്'; ഋഷഭ് പന്തിന് വിമര്‍ശനം

സമകാലിക മലയാളം ഡെസ്ക്

ഡല്‍ഹി: സൗത്ത് ആഫ്രിക്കയ്ക്ക് മുന്‍പില്‍ കൂറ്റന്‍ വിജയ ലക്ഷ്യം വെച്ചിട്ടും ഇന്ത്യക്ക് പ്രതിരോധിക്കാന്‍ സാധിക്കാതിരുന്നതോടെ ഋഷഭ് പന്തിന്റെ ക്യാപ്റ്റന്‍സിക്ക് നേരെ വിമര്‍ശനം. പന്തിന്റെ ബൗളിങ് ചെയ്ഞ്ചുകളെ ചൂണ്ടിയാണ് വിമര്‍ശനങ്ങള്‍. ഇവിടെ പന്തിന് സംഭവിച്ച പിഴവ് ചൂണ്ടിക്കാണിക്കുകയാണ് മുന്‍ താരം സഹീര്‍ ഖാനും. 

2.1 ഓവര്‍ മാത്രമാണ് കളിയില്‍ പന്ത് ബൗള്‍ ചെയ്തത്. സൗത്ത് ആഫ്രിക്കന്‍ ഇന്നിങ്‌സിന്റെ മൂന്നാം ഓവറിലാണ് ചഹലിനെ പന്ത് ആദ്യം കൊണ്ടുവന്നത്. ആ ഓവറില്‍ ചഹല്‍ 16 റണ്‍സ് വഴങ്ങി. എന്നാല്‍ തന്റെ രണ്ടാം ഓവറില്‍ ആറ് റണ്‍സ് മാത്രമാണ് ചഹല്‍ വിട്ടുകൊടുത്തത്. പിന്നെ ചഹലിന്റെ കൈകളിലേക്ക് പന്ത് എത്തുന്നത് 20ാം ഓവറിലും. 

ചഹലിന് അദ്ദേഹത്തിന്റെ ഫുള്‍ ക്വാട്ട നല്‍കാതിരുന്നത് ഋഷഭ് പന്തും ക്യാപ്റ്റനും ചര്‍ച്ച ചെയ്യണം. ചഹലിന്റെ മോശം ദിനങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ പെട്ടെന്ന് തന്നെ തിരികെ വരാനുള്ള പ്രാപ്തി ചഹലിനുണ്ട്. കളി മാറ്റിമറിക്കുന്ന പ്രകടനത്തിലേക്കും സഹീറിന് എത്താനാവും, സഹീര്‍ ഖാന്‍ ചൂണ്ടിക്കാണിച്ചു. 
 
ചഹലിനെ സഞ്ജു ഐപിഎല്ലില്‍ ഉപയോഗിച്ച വിധം കണ്ട് പഠിക്കാനും ആരാധകര്‍ പറയുന്നു. ഐപിഎല്ലില്‍ പര്‍പ്പിള്‍ ക്യാപ്പുമായാണ് ചഹല്‍ സീസണ്‍ അവസാനിപ്പിച്ചത്. സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയാണ് പന്തിന്റേതിനേക്കാള്‍ മികച്ചത് എന്നാണ് ട്വിറ്ററില്‍ ഉയരുന്ന സംസാരം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

14 പേര്‍ക്ക് പൗരത്വം; രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

തളര്‍ന്നു കിടന്ന അച്ഛനെ ഉപേക്ഷിച്ച് വീട് ഒഴിഞ്ഞുപോയ മകന്‍ അറസ്റ്റില്‍

മുഖത്തെ കരിവാളിപ്പ് അകറ്റാം; തൈര് ഇങ്ങനെയൊന്ന് ഉപയോ​ഗിച്ചു നോക്കൂ

കാണാതായത് ഒരാഴ്ച മുൻപ്; ആളൂരിലെ പൊലീസുകാരനെ ത‍ഞ്ചാവൂരിൽ നിന്ന് കണ്ടെത്തി

കുഴിനഖം നിസാരമല്ല; അണുബാധയ്‌ക്ക് വരെ കാരണമാകാം, വീട്ടിലെ പൊടിക്കൈകൾ അറിയാം