കായികം

വീണ്ടും ബാറ്റിങ്ങില്‍ തുണച്ച് ബാബര്‍; വിന്‍ഡിസിനെ 155ന് ഓള്‍ഔട്ടാക്കി; പരമ്പര പാകിസ്ഥാന് 

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: വെസ്റ്റ് ഇന്‍ഡീസിന് എതിരായ രണ്ടാം ഏകദിനവും ജയിച്ച് പാകിസ്ഥാന്‍ പരമ്പര സ്വന്തമാക്കി. 120 റണ്‍സിനാണ് പാകിസ്ഥാന്റെ ജയം. 276 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസ് 155 റണ്‍സിന് ഓള്‍ഔട്ടായി.

10 ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് നവാസ് ആണ് കളിയിലെ താരം. 42 റണ്‍സ് എടുത്ത ബ്രൂക്‌സ് ആണ് വിന്‍ഡിസിന്റെ ടോപ് സ്‌കോറര്‍. മറ്റൊരു ബാറ്ററേയും ക്രീസില്‍ നിലയുറപ്പിക്കാന്‍ പാക് ബൗളര്‍മാര്‍ സമ്മതിച്ചില്ല. 

മുഹമ്മദ് വസീം മൂന്ന് വിക്കറ്റും ഷദബ് ഖാന്‍ രണ്ടും ഷഹീന്‍ അഫ്രീദി ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഉമാം ഉള്‍ ഹഖും ബാബറും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തി. 72 റണ്‍സ് എടുത്ത ഇമാം റണ്‍ഔട്ട് ആയപ്പോള്‍ 77 റണ്‍സ് എടുത്താണ് ബാബര്‍ മടങ്ങിയത്. 

ഏഴാം ഓവറില്‍ തന്നെ ഫഖര്‍ സമനെ നഷ്ടമായെങ്കിലും ആദ്യ ഏകദിനത്തിലേതിന് സമാനമായി പിടിച്ചു നില്‍ക്കാന്‍ പാകിസ്ഥാന്റെ മധ്യനിരയ്ക്ക് കഴിഞ്ഞു. എന്നാല്‍ ബാബറും ഇമാമും പുറത്തായതിന് പിന്നാലെ ക്രീസില്‍ കൂടുതല്‍ സമയം നിലയുറപ്പിക്കാന്‍ പാക് താരങ്ങള്‍ക്ക് കഴിഞ്ഞില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു