കായികം

ദക്ഷിണാഫ്രിക്കയ്‌ക്ക് 'ക്ലാസിക്' ജയം; രണ്ടാം ട്വന്റി 20യിലും മുട്ടുമടക്കി ഇന്ത്യ 

സമകാലിക മലയാളം ഡെസ്ക്

ന്ത്യക്കെതിരായ രണ്ടാം ട്വന്റി 20യിലും വിജയം ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം. നാല് വിക്കറ്റിനാണ് ഇന്ത്യയെ ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ 148 റൺസിനൊതുക്കിയ ദക്ഷിണാഫ്രിക്ക 18.2 ഓവറിൽ ലക്ഷ്യം കണ്ടു. ഹെന്‍ റിച്ച് ക്ലാസനാണ് (81) ദക്ഷിണാഫ്രിക്കയ്ക്ക് വിജയം സമ്മാനിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 2-0ന് മുന്നിലെത്തി.

ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍ നാല് വിക്കറ്റുകളെടുത്തു. നാലോവറില്‍ വെറും 13 റണ്‍സ് മാത്രം വഴങ്ങിയാണ് ഭുവി നാലുവിക്കറ്റ് നേടിയത്. ചാഹലും ഹര്‍ഷല്‍ പട്ടേലും ഓരോ വിക്കറ്റ് വീഴ്ത്തി. ചാഹല്‍ നാലോവറില്‍ 49 റണ്‍സാണ് വഴങ്ങിയത്.

ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റിന് 148 റൺസെടുത്തു. 40 റൺസ് നേടിയ ശ്രേയസ് അയ്യറാണ് ഇന്ത്യൻ നിരയിലെ ടോപ്സ്‌കോറർ. ഇഷാന്‍ 21 പന്തില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും സഹിതം 34 റണ്‍സെടുത്തു. ഏഴാം വിക്കറ്റില്‍ ദിനേഷ് കാര്‍ത്തിക് (21 പന്തില്‍ പുറത്താകാതെ 30), ഹര്‍ഷല്‍ പട്ടേല്‍ (9 പന്തില്‍ പുറത്താകാതെ 12) എന്നിവര്‍ പൊരുതാവുന്ന സ്‌കോറില്‍ എത്തിക്കുകയായിരുന്നു.

ഇന്ത്യയ്ക്ക് ഇനി പരമ്പര സ്വന്തമാക്കണമെങ്കില്‍ ഇനിയുള്ള മൂന്ന് മത്സരങ്ങളിലും വിജയം നേടണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ശക്തമായ മഴ; വിനോദ സഞ്ചാര മേഖലകളില്‍ നിയന്ത്രണം, അതിരപ്പിള്ളിയും വാഴച്ചാലും അടച്ചു, യാത്രകള്‍ക്ക് നിയന്ത്രണം

വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു, പഞ്ചായത്തില്‍ 208 പേര്‍ ചികിത്സയില്‍

അമിത വേഗത്തില്‍ ആഡംബരകാര്‍ ഓടിച്ച് രണ്ട് പേരെ കൊന്നു, 17കാരന് 300 വാക്കുകളില്‍ ഉപന്യാസം എഴുതാന്‍ ശിക്ഷ

എസി ഓഫ് ചെയ്യുക, ടയര്‍ പരിശോധിക്കുക; മഴക്കാലത്ത് വാഹനം ഓടിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഇടുക്കിയിലും വെസ്റ്റ്‌നൈല്‍ പനി സ്ഥിരീകരിച്ചു, 24 കാരന്‍ മരിച്ചു