കായികം

ഇന്ന് തോറ്റാല്‍ പരമ്പര നഷ്ടം; വിശാഖപട്ടണത്ത് ജയം തേടി പന്തും കൂട്ടരും; 2 മാറ്റങ്ങള്‍ക്ക് സാധ്യത

സമകാലിക മലയാളം ഡെസ്ക്

വിശാഖപട്ടണം: സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയില്‍ ജീവന്‍ നിലനിര്‍ത്താന്‍ ഇന്ത്യ ഇന്നിറങ്ങും. ഇന്നും തോറ്റാല്‍ അഞ്ച് ട്വന്റി20 മത്സരങ്ങളുടെ പരമ്പര സൗത്ത് ആഫ്രിക്ക സ്വന്തമാക്കും. 

ഡല്‍ഹില്‍ കൂറ്റന്‍ സ്‌കോര്‍ കണ്ടെത്തിയിട്ടും ഡേവിഡ് മില്ലറുടേയും ദസന്റേയും കൂട്ടുകെട്ടിന് മുന്‍പില്‍ ഇന്ത്യക്ക് തോല്‍വി സമ്മതിക്കേണ്ടി വന്നു. കട്ടക്കിലേക്ക് എത്തിയപ്പോള്‍ സ്‌കോര്‍ ഉയര്‍ത്താന്‍ പ്രയാസപ്പെടുന്ന ഇന്ത്യയെയാണ് കണ്ടത്. ഇവിടെ ക്ലാസെന്‍ ഹീറോ ആയപ്പോള്‍ ഇന്ത്യക്ക് തുടരെ രണ്ടാം തോല്‍വി. 

ഇന്ത്യയുടെ ട്വന്റി20 ക്യാപ്റ്റന്‍ സ്ഥാനത്തുള്ള തന്റെ ആദ്യ ജയം വിശാഖപട്ടണത്ത് നേടാന്‍ ഉറച്ചാവും ഋഷഭ് പന്ത് ഇറങ്ങുക. സ്വന്തം മണ്ണില്‍ പരമ്പര തോല്‍വിയെന്ന നാണക്കേടാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ഇതൊഴിവാക്കാന്‍ പ്ലേയിങ് ഇലവനില്‍ മാറ്റത്തിനും ഇന്ത്യ മുതിര്‍ന്നേക്കും. 

ഊഴം കാത്ത് വെങ്കടേഷും ദീപക് ഹൂഡയും

ആദ്യ രണ്ട് ട്വന്റിയിലും ഒരേ ഇലവനുമായാണ് ഇന്ത്യ കളിച്ചത്. ചഹലിനോ അക്ഷര്‍ പട്ടേലിനോ പകരം രവി ബിഷ്‌നോയ് പ്ലേയിങ് ഇലവനിലേക്ക് എത്താന്‍ സാധ്യതയുണ്ട്. ആവേശ് ഖാന് പകരം അര്‍ഷ്ദീപ് സിങ്ങോ ഉമ്രാന്‍ മാലിക്കോ പ്ലേയിങ് ഇലവനിലേക്ക് എത്തിയേക്കും. 

ബാറ്റിങ്ങില്‍ ദീപക് ഹൂഡയും വെങ്കടേഷ് അയ്യരുമാണ് ഊഴം കാത്തിരിക്കുന്നത്. ഓപ്പണിങ്ങില്‍ ഇഷാന്‍ മികവ് കാണിക്കുന്നുണ്ടെങ്കിലും ഋതുരാജിന്റെ കാര്യത്തില്‍ ആശങ്കയുണ്ട്. എന്നാല്‍ വെങ്കടേഷിനെ ഓപ്പണിങ്ങില്‍ പരീക്ഷിക്കാന്‍ ടീം മാനേജ്‌മെന്റ് മുതിരുമോ എന്നതും വ്യക്തമല്ല. 

ഇന്ത്യയുടെ സാധ്യത 11: ഇഷാന്‍ കിഷന്‍, ഋതുരാജ്, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഹര്‍ദിക് പാണ്ഡ്യ, ഹര്‍ഷല്‍ പട്ടേല്‍, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌നോയ്, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്‌

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

നടൻ ചന്ദ്രകാന്ത് മരിച്ച നിലയിൽ, വിയോ​ഗം നടി പവിത്ര മരിച്ച് ആറാം ​ദിവസം; ഞെട്ടലിൽ തെലുങ്ക് താരങ്ങൾ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

മഴ പെയ്താല്‍ ബാംഗ്ലൂരിന്റെ സാധ്യതകള്‍ ഇങ്ങന; പ്ലേ ഓഫ് ടീമുകളെ ഇന്നറിയാം

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന