കായികം

4-5 ആഴ്ച കൂടി കളിക്കാനാവില്ല, ഇംഗ്ലണ്ട് പര്യടനവും നഷ്ടമാവും: ദീപക് ചഹര്‍ 

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: പരിക്കില്‍ നിന്ന് മുക്തനാവാന്‍ നാലഞ്ച് മാസം കൂടി വേണ്ടി വരുമെന്ന് ഇന്ത്യയുടെ ട്വന്റി20 സ്‌പെഷ്യലിസ്റ്റ് ദീപക് ചഹര്‍. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പര തനിക്ക് നഷ്ടമാവും എന്നും ചഹര്‍ വ്യക്തമാക്കി. 

വെസ്റ്റ് ഇന്‍ഡീസിന് എതിരായ പരമ്പരയുടെ സമയമാവുമ്പോഴേക്കും ടീമിലേക്ക് തിരിച്ചെത്താനാവും എന്നാണ് ദീപക് പ്രതീക്ഷിക്കുന്നത്. നിലവില്‍ എന്‍സിഎയിലാണ് ദീപക് ചഹര്‍. പരിക്കിനെ തുടര്‍ന്ന് ഐപിഎല്‍ സീസണും ദീപക് ചഹറിന് നഷ്ടമായിരുന്നു. 

നാല് അഞ്ച് ഓവറുകള്‍ ഞാനിപ്പോള്‍ പന്തെറിയുന്നു. പരിക്ക് വേഗത്തില്‍  ഭേദമാവുന്നുണ്ട്. മത്സരത്തിനിറങ്ങാന്‍ പാകത്തില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ നാല് അഞ്ച് ആഴ്ച കൂടി ഇനിയും വേണ്ടി വരും. ഇംഗ്ലണ്ടിന് എതിരായ ട്വന്റി20 പരമ്പരയുടെ സമയം ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല, ദീപക് ചഹര്‍ പറയുന്നു. 

മത്സരത്തിന് വേണ്ട ഫിറ്റ്‌നസ് കണ്ടെത്തി കഴിഞ്ഞാല്‍ പിന്നെ ക്ലബ് ലെവല്‍ മത്സരങ്ങള്‍ കളിച്ച് ഫിറ്റ്‌നസ് പരിശോധിക്കണം. വിന്‍ഡിസ് പര്യടനത്തിന് ടീമിനൊപ്പം പോകാനാവുമോ എന്ന് അറിയില്ല. എന്നാല്‍ അതിനായി ഉറപ്പായും ശ്രമിക്കുമെന്നും ദീപക് ചഹര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം