കായികം

വിന്‍ഡ് സ്‌ക്രീനില്‍ തകരാര്‍; എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി നെയ്മറുടെ പ്രൈവറ്റ് ജെറ്റ്‌

സമകാലിക മലയാളം ഡെസ്ക്

പിഎസ്ജി താരം നെയ്മര്‍ സഞ്ചരിച്ച ജെറ്റ് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി. സാങ്കേതിക തകരാര്‍ മൂലമാണ് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തേണ്ടി വന്നത്. താരം സുരക്ഷിതനാണ് എന്നാണ് റിപ്പോര്‍ട്ട്. വിന്‍ഡ് സ്‌ക്രീനില്‍ കുഴപ്പം കണ്ടതിനെ തുടര്‍ന്നാണ് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. 

പ്രീസീസണ്‍ ആരംഭിക്കുന്നതിന് മുന്‍പായി അവധി ആഘോഷിക്കാന്‍ ബ്രസീലിലാണ് നെയ്മര്‍. ജെറ്റില്‍ നെയ്മര്‍ക്കൊപ്പം പങ്കാളിയും സഹോദരിയും ഉണ്ടായി. എന്നാല്‍ ഇവര്‍ക്കും പരിക്കില്ല. ബാര്‍ബറോഡസില്‍ നിന്ന് സാവോ പോളോയിലേക്ക് പോവുമ്പോഴാണ് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തേണ്ടി വന്നത്. 

വെനസ്വേല, ഗിനിയ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിയായ ബോ വിസ്റ്റ എന്ന പ്രദേശത്താണ് വിമാനം ഇറക്കിയത്. രണ്ട് മണിക്കൂറോളം നെയ്മര്‍ക്ക് ഇവിടെ വിമാനത്താവളത്തില്‍ കഴിയേണ്ടി വന്നു. വിമാനത്താവളത്തില്‍ വെച്ച് നെയ്മര്‍ക്കൊപ്പമുള്ള ചിത്രം സഹോദരി റഫല്ല ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്