കായികം

ഫ്‌ളിക്‌ സിക്‌സിലൂടെ അര്‍ധ ശതകം; ഇന്ത്യന്‍ ബൗളര്‍മാരെ ആക്രമിച്ച് ഋഷഭ് പന്ത്‌

സമകാലിക മലയാളം ഡെസ്ക്

ലെസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന് മുന്‍പ് ഇന്ത്യക്ക് ആശ്വാസമായി ഋഷഭ് പന്തിന്റെ ബാറ്റിങ്. ഐപിഎല്ലിലും പിന്നാലെ വന്ന സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലും ഫോമിലേക്ക് ഉയരാന്‍ പന്തിനായിരുന്നില്ല. എന്നാല്‍ റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് വന്നപ്പോള്‍ പന്ത് താളം കണ്ടെത്തുന്നതായാണ് കാണുന്നത്. 

സന്നാഹ മത്സരത്തില്‍ ലെസ്റ്റര്‍ഷയറിന് വേണ്ടിയാണ് ഋഷഭ് പന്ത് കളിക്കുന്നത്. 87 പന്തില്‍ നിന്ന് പന്ത് 76 റണ്‍സ് നേടിയാണ് മടങ്ങിയത്. 14 ഫോറും ഒരു സിക്‌സുമാണ് പന്തിന്റെ ബാറ്റില്‍ നിന്ന് വന്നു.  മുഹമ്മദ് ഷമിയും ഉമേഷ് യാദവും ഉള്‍പ്പെട്ട ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് എതിരെ ആക്രമണ ശൈലിയിലാണ് പന്ത് കളിച്ചത്. 

ഇവിടെ അര്‍ധ ശതകത്തിലേക്ക് പന്ത് എത്തിയ വിധവും കാണികളെ രസിപ്പിച്ചു. ഉമേഷ് യാദവിന്റെ ഡെലിവറിയില്‍ ഫഌക്കിലൂടെ സിക്‌സ് നേടിയാണ് പന്ത് അര്‍ധ ശതകം തൊട്ടത്. ഒടുവില്‍ രവീന്ദ്ര ജഡേജയുടെ പന്തില്‍ ശ്രേയസ് അയ്യറിന് ക്യാച്ച് നല്‍കി താരം മടങ്ങി. 

244 റണ്‍സിനാണ് ലെസ്റ്റര്‍ഷയര്‍ ഇന്ത്യന്‍സിന് എതിരെ ഓള്‍ഔട്ടായത്. മുഹമ്മദ് ഷമിയും ജഡേജയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ശാര്‍ദുളും സിറാജും രണ്ട് വിക്കറ്റ് വീതവും. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് ഗില്ലിന്റെ വിക്കറ്റ് നഷ്ടമായി. 34 പന്തില്‍ നിന്ന് 38 റണ്‍സ് എടുത്താണ് ഗില്‍ മടങ്ങിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി