കായികം

കന്നി കിരീടത്തിനായി മധ്യപ്രദേശിന് വേണ്ടത് 108 റണ്‍സ്; രഞ്ജി ട്രോഫി ആവേശകരമായ അന്ത്യത്തിലേക്ക്

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: രഞ്ജി ട്രോഫി കിരീടത്തിലേക്ക് എത്താന്‍ മധ്യപ്രദേശിന് വേണ്ടത് 108 റണ്‍സ് കൂടി. രണ്ടാം ഇന്നിങ്‌സില്‍ മുംബൈ 269 റണ്‍സിന് പുറത്തായി. അവസാന ദിനം 60 ഓവറില്‍ 108 റണ്‍സ് കണ്ടെത്തിയാല്‍ മധ്യപ്രദേശ് കന്നി രഞ്ജി ട്രോഫി കിരീടത്തിലേക്ക് എത്തും. 

സുവേദ് പാര്‍കര്‍ 51 റണ്‍സും സര്‍ഫാറാസ് ഖാന്‍ 45 റണ്‍സും നേടേിയെങ്കിലും മുംബൈയുടെ വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ വീഴ്ത്താന്‍ മധ്യപ്രദേശിന് കഴിഞ്ഞു. കുമാര്‍ കാര്‍ത്തികേയ 4 വിക്കറ്റ് വീഴ്ത്തി. ഗൗരവ് യാദവും പാര്‍ത് സഹനിയും രണ്ട് വിക്കറ്റ് വീതവും. 

ഒന്നാം ഇന്നിങ്‌സില്‍ 162 റണ്‍സിന്റെ ലീഡ് കണ്ടെത്താന്‍ മധ്യപ്രദേശിന് കഴിഞ്ഞതാണ് കളിയില്‍ വഴിത്തിരിവായത്. മൂന്ന് മധ്യപ്രദേശ് താരങ്ങളാണ് സെഞ്ചുറിയിലേക്ക് എത്തിയത്. യാഷ് ദുബെയും ശുഭം ശര്‍മയും രജതും സ്‌കോര്‍ മൂന്നക്കം കടത്തിയിരുന്നു. 536 റണ്‍സിനാണ് മധ്യപ്രദേശിന്റെ ഒന്നാം ഇന്നിങ്‌സ് അവസാനിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)