കായികം

കാര്‍ ശേഖരത്തിലേക്ക് ഒന്നുകൂടി, ലാംബോര്‍ഗിനി ഉറുസ് സ്വന്തമാക്കി രോഹിത് ശര്‍മ; വില 3.10 കോടി 

സമകാലിക മലയാളം ഡെസ്ക്

മൂന്ന് ഫോര്‍മാറ്റിലേയും നായക സ്ഥാനം കൈകളിലേക്ക് എത്തിയ വര്‍ഷമാണ് 2022 രോഹിത് ശര്‍മയ്ക്ക്. ഇപ്പോഴിതാ ഗ്രൗണ്ടിന് പുറത്ത് മറ്റൊരു സന്തോഷം കൂടി. ലാംബോര്‍ഗിനിയുടെ 3.10 കോടി രൂപ വില വരുന്ന കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് രോഹിത്. 

ലാംബോര്‍ഗിനി ഉറുസ് ആണ് ഇന്ത്യന്‍ നായകന്‍ തന്റെ കാര്‍ ശേഖരത്തിലേക്ക് കൂട്ടിച്ചേര്‍ക്കുന്നത്. രോഹിത്തിന്റെ താത്പര്യത്തിന് അനുസരിച്ചാണ് വാഹനത്തിനുള്ളിലെ ഇന്റീരിയര്‍സ്. കറുപ്പും ചുവപ്പും നിറത്തിലാണ് കാബിന്‍. കാറിന്റെ ഡാഷ്‌ബോര്‍ഡിനും ഡോര്‍ പാനലുകള്‍ക്കും കറുപ്പ് നിറം. സീറ്റുകള്‍ക്ക് ചുവപ്പ് നിറം. 

രോഹിത്തിന്റെ കാര്‍ ശേഖരം

ടോയോട്ട ഫോര്‍ട്യുണര്‍, മെഴ്‌സിഡസ് ജിഎല്‍എസ് 350ഡി, ബിഎംഡബ്ല്യു5, ബിഎംഡബ്ല്യുഎക്‌സ്3 എന്നീ ആഡംബര കാറുകള്‍ക്കൊപ്പമാണ് രോഹിത് ലാംബോര്‍ഗിനി കൂടി കൂട്ടിച്ചേര്‍ക്കുന്നത്. 

നായക സ്ഥാനത്ത് മികച്ച ഫോമിലാണ് രോഹിത്. ന്യൂസിലന്‍ഡിനും വെസ്റ്റ് ഇന്‍ഡീസിനും ശ്രീലങ്കയ്ക്കും എതിരെ ഇന്ത്യ തുടരെ ട്വന്റി20 പരമ്പര ജയിച്ചു കഴിഞ്ഞു. രാജ്യാന്തര ക്രിക്കറ്റില്‍ തുടരെ 12 ജയങ്ങളിലേക്ക് ക്യാപ്റ്റന്‍ എന്ന നിലയില്‍ രോഹിത് ഇന്ത്യയെ നയിച്ചു കഴിഞ്ഞു. രോഹിത്തിന് കീഴില്‍ കളിച്ച 28 ട്വന്റി20 മത്സരങ്ങളില്‍ 24ലും ഇന്ത്യ ജയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

സഞ്ചാരത്തിന് ഇന്ത്യക്കാര്‍ക്ക് പ്രിയമേറി; ഈ വര്‍ഷം ആദ്യപാദത്തില്‍ 9.7 കോടി വിമാന യാത്രക്കാര്‍

'എന്റെ സുരേശന്റെ ദിവസം; നിന്റെ ഏറ്റവും വലിയ ആരാധിക ഞാനാണ്': രാജേഷിന് ആശംസകളുമായി പ്രതിശ്രുത വധു

കോഹ്‌ലി അടുത്ത സുഹൃത്ത്, വിരമിക്കുന്ന കാര്യം ആലോചിച്ചു; സുനില്‍ ഛേത്രി

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'