കായികം

വോണിന്റെ മുറിയില്‍ വലിയ തോതില്‍ രക്തം കണ്ടെത്തി; ഇന്ന് പോസ്റ്റ്‌മോര്‍ട്ടം

സമകാലിക മലയാളം ഡെസ്ക്

കോ സമുയി: ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ഷെയ്ന്‍ വോണിന്റെ മുറിയില്‍ വലിയ തോതില്‍ രക്തം കണ്ടെത്തിയതായി തായ്‌ലന്‍ഡ് പൊലീസ്. സിപിആര്‍ നല്‍കിയ സമയം വോണിന്റെ വായില്‍ നിന്നും രക്തം വരികയായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. 

എന്നാല്‍ രക്തം ഛര്‍ദ്ദിച്ചതിന്റെ കാരണം ഡോക്ടര്‍മാര്‍ക്കേ പറയാന്‍ കഴിയുകയുള്ളു എന്നും തായി പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. വോണിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

വോണിന് ആസ്തമയും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളും

വോണിന് ആസ്തമയും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടായിരുന്നതായും അടുത്തിയെ വോണ്‍ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കായി ഡോക്ടറെ കണ്ടിരുന്നെന്നും തായ് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. ഇതിനാലാണ് വോണിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണങ്ങള്‍ തായ് പൊലീസ് തള്ളുന്നത്. 

മാര്‍ച്ച് നാലിനാണ് വോണ്‍ മരിച്ചത്. വോണ്‍ മദ്യപിച്ചിരുന്നതായുള്ള വാര്‍ത്തകള്‍ അദ്ദേഹത്തിന്റെ മാനേജര്‍ തള്ളി. അത്താളം കഴിക്കാന്‍ വോണ്‍ എത്താതിരുന്നതിനെ തുടര്‍ന്ന് നോക്കിയപ്പോള്‍ വോണിനെ സുഹൃത്തുക്കള്‍ അബോധാവസ്ഥയില്‍ കാണുകയായിരുന്നു. 20 മിനിറ്റോളം വോണിന് സിപിആര്‍ നല്‍കി. 20 മിനിറ്റിന് ശേഷമാണ് ആംബുലന്‍സ് എത്തിയത് എന്നും മാനേജര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി

മൂന്ന് ഭാവത്തിൽ അജിത്തിന്റെ മാസ് അവതാരം: 'ഗുഡ് ബാഡ് അഗ്ലി' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കിര്‍ഗിസ്ഥാനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വിദേശികള്‍ക്ക് നേരെ ആക്രമണം,ആശങ്ക