കായികം

ഇനി സെമി പോര്; ലീഗ് ഘട്ടത്തിലെ കണക്ക് തീര്‍ക്കണം, ബ്ലാസ്റ്റേഴ്‌സ് ഇന്ന് ജംഷഡ്പൂരിന് എതിരെ

സമകാലിക മലയാളം ഡെസ്ക്

ഫറ്റോർഡ: ഐഎസ്എൽ സെമി ഫൈനലിലെ ആദ്യ പാദത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷഡ്പൂരിന് എതിരെ. ജംഷഡ്പൂരിനാണ് സെമിയിലേക്ക് എത്തുമ്പോൾ കൂടുതൽ മുൻതൂക്കം. ലീ​ഗ് ഘട്ടത്തിൽ ജംഷഡ്പൂരിന് എതിരെ രണ്ട് കളിയിലും ജയം പിടിക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നില്ല. 

ലീ​ഗ് ഘട്ടത്തിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ 1-1ന് കളി സമനിലയിലായി. രണ്ടാമത് നേർക്കുനേർ വന്നപ്പോൾ എതിരില്ലാത്ത മൂന്ന് ​ഗോളിനാണ് ജംഷഡ്പൂർ ബ്ലാസ്റ്റേഴ്സിനെ തകർത്ത് വിട്ടത്. ലീ​ഗ് ഘട്ടത്തിൽ നേരിട്ട തിരിച്ചടിക്ക് കണക്ക് തീർക്കാൻ കഴിഞ്ഞില്ലെങ്കിൽ ബ്ലാസ്റ്റേഴ്സിന്റെ ഫൈനൽ സ്വപ്നങ്ങൾക്ക് തിരിച്ചടിയാവും. 

സീസണിൽ ജംഷഡ്പൂര്‍ തോൽവി തൊട്ടത് മൂന്ന് വട്ടം മാത്രം

20 കളിയിൽ നിന്ന് 43 പോയിന്റോടെയാണ് ജംഷഡ്പൂർ ലീ​ഗ് ഘട്ടത്തിൽ ഒന്നാം സ്ഥാനം പിടിച്ചത്. ഐഎസ്എല്ലിലെ ഒരു സിം​ഗിൾ സീസണിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ടീമായും ജംഷഡ്പൂർ മാറിയിരുന്നു. സീസണിൽ അവർ തോൽവി തൊട്ടത് മൂന്ന് വട്ടം മാത്രം. ​ഗ്രെ​ഗ് സ്റ്റുവർട്ട് ആണ് ജംഷഡ്പൂരിന്റെ തുറുപ്പ് ചീട്ട്. 19 കളിയിൽ നിന്ന് 10 ​ഗോളും 10 അസിസ്റ്റും സ്റ്റുവർട്ടിന്റെ പേരിലുണ്ട്. ജനുവരിയിൽ ഈസ്റ്റ് ബംഗാളിൽ നിന്നും എത്തിയ ഡാനിയൽ ചിമയും ജംഷഡ്പൂരിന്റെ മുന്നേറ്റങ്ങൾക്ക് കരുത്ത് നൽകുന്നു. 9 കളിയിൽ നിന്ന് ചീമ ഏഴ് ഗോൾ നേടിക്കഴിഞ്ഞു. ചീമ ഇറങ്ങിയ 9ൽ എട്ട് കളിയിലും ജംഷഡ്പൂർ ജയം പിടിച്ചു. 

ഫാബുലസ് 4 അടിച്ചത് 26 ഗോളുകള്‍

2016ന് ശേഷം ആദ്യമായാണ് ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്ലിന്റെ സെമിയിലേക്ക് എത്തുന്നത്. അൽവാരോ, പെരേര ഡയസ്, ലൂണ, സഹൽ എന്നിവർ പല ഘട്ടങ്ങളിലും അവസരത്തിനൊത്ത് മുൻപോട്ട് വന്നതോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് നാലാം സ്ഥാനക്കാരായി സെമിയിലേക്ക് കടന്നത്. അൽവാരെ, ഡയസ്, ലൂണ, സഹൽ എന്നിവർ ചേർന്ന് 26 ഗോളുകളാണ് അടിച്ചു കയറ്റിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി