കായികം

ഡു പ്ലെസിസ്‌ നയിക്കും; പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. സൗത്ത് ആഫ്രിക്കന്‍ മുന്‍ നായകന്‍ ഡു പ്ലെസിസ് ആണ് ബാംഗ്ലൂരിന്റെ പുതിയ ക്യാപ്റ്റന്‍. 

ഡിവില്ലിയേഴ്‌സിന് പകരം മറ്റൊരു സീനിയര്‍ സൗത്ത് ആഫ്രിക്കന്‍ താരത്തെ താര ലേലത്തിലൂടെ ടീമിലേക്ക് എത്തിച്ചപ്പോള്‍ തന്നെ ഡു പ്ലെസിസ് ആയിരിക്കും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തുക എന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. 2021 സീസണില്‍ റണ്‍വേട്ടയില്‍ മുന്‍പില്‍ നിന്ന താരമാണ് ഡു പ്ലെസിസ്. സൗത്ത് ആഫ്രിക്കയെ ഏറെ നാള്‍ നയിച്ചതിന്റെ അനുഭവസമ്പത്തും ഡു പ്ലെസിസിന് ബാംഗ്ലൂരിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്താന്‍ തുണച്ചു. 

കഴിഞ്ഞ സീസണോടെ വിരാട് കോഹ് ലി ആര്‍സിബിയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പിന്മാറുകയായിരുന്നു. ആര്‍സിബിയെ ഒരുവട്ടം പോലും കിരീടത്തിലേക്ക് നയിക്കാനാവാതെയാണ് കോഹ്‌ലി ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചത്. മൂന്ന് വട്ടമാണ് ബാംഗ്ലൂര്‍ ഐപിഎല്ലില്‍ ഫൈനലില്‍ കാലിടറി വീണത്. 

കോഹ് ലിയെ തന്നെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് കൊണ്ടുവരണം എന്ന മുറവിളിയും ആരാധകരുടെ ഭാഗത്ത് നിന്നും ശക്തമായി ഉയര്‍ന്നിരുന്നു. പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചതിനൊപ്പം സീസണിലേക്കുള്ള പുതിയ ജേഴ്‌സിയും ബാംഗ്ലൂര്‍ പുറത്തുവിട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'