കായികം

നോബോളില്‍ റണ്‍ഔട്ടായി മായങ്ക് അഗര്‍വാള്‍, രോഹിത്തും മടങ്ങി; 29-2ലേക്ക് വീണ് ഇന്ത്യ

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: ശ്രീലങ്കയ്ക്ക് എതിരായ രാത്രി പകല്‍ ടെസ്റ്റില്‍ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരെ നഷ്ടം.നാല് റണ്‍സ് എടുത്ത് നില്‍ക്കെ മായങ്ക് അഗര്‍വാള്‍ റണ്‍ഔട്ട് ആയതിന് പിന്നാലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മടങ്ങി. 

വിശ്വാ ഫെര്‍ണാണ്ടോയുടെ നോ ബോളിലാണ് മായങ്ക് അഗര്‍വാള്‍ റണ്‍ഔട്ടായി മടങ്ങിയത്. ഫെര്‍ണാണ്ടോയുടെ സ്വിങ് ചെയ്ത് ഡെലിവറി ഫഌക് ചെയ്യാനുള്ള മായങ്കിന്റെ ശ്രമം പാളി. മായങ്കിന്റെ പാഡില്‍ പന്ത് കൊണ്ടതോടെ ലങ്കന്‍ കളിക്കാരുടെ ഭാഗത്ത് നിന്നും ശക്തമായ അപ്പീല്‍ വന്നു. 

എന്നാല്‍ എല്‍ബിഡബ്ല്യുവില്‍ അമ്പയറില്‍ നിന്ന് അനുകൂല തീരുമാനം വന്നില്ല. ഈ സമയം മായങ്ക് സിംഗിളിനായി ഓടി. ഈ സമയം പന്തിലേക്ക് നോക്കിയാണ് രോഹിത് നിന്നത്. ഇതോടെ കീപ്പേഴ്‌സ് എന്‍ഡില്‍ റണ്‍ഔട്ടിനുള്ള സാഹചര്യം തെളിഞ്ഞു. 

പൊയിന്റില്‍ നിന്ന് ജയവിക്രമ എഫിഞ്ഞ ത്രോ സ്വീകരിച്ച് നിരോഷന്‍ ഡിക് വെല്ലസ്റ്റംപ് ഇളക്കി. ഇതോടെ 10-1 എന്ന നിലയിലേക്ക് ഇന്ത്യ വീണു. 25 പന്തില്‍ നിന്ന് 15 റണ്‍സുമായാണ് രോഹിത് മടങ്ങിയത്. എംബുല്‍ഡെനിയയുടെ ഡെലിവറിയില്‍ ഔട്ട്‌സൈഡ് എഡ്ജ് ചെയ്ത് പന്ത് ഗള്ളിയില്‍ ധനഞ്ജയ ഡി സില്‍വയുടെ കൈകളിലേക്ക് എത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുന്നു; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില, ജാഗ്രതാ നിര്‍ദേശം

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ