കായികം

സമൂഹമാധ്യമങ്ങളില്‍ വൈറലായ 5 വയസുകാരനെ തേടിപ്പിടിച്ച് സച്ചിന്‍; അക്കാദമിയില്‍ പരിശീലനം ഒരുക്കി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: തന്റെ ബാറ്റിങ്ങിലൂടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയ അഞ്ച് വയസുകാരനെ തന്റെ അക്കാദമിയിലെത്തിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. സച്ചിന്റെ മിഡില്‍സെക്‌സ് ഗ്ലോബല്‍ അക്കാദമിയില്‍ 5 ദിവസത്തെ പരിശീലനത്തിനാണ് ഷാഹിദ് എന്ന കുരുന്നിന് അവസരം ലഭിച്ചത്. 

അഞ്ച് വയസാണ് എന്റെ മകന് പ്രായം. സച്ചിനാണ് അവന്റെ റോള്‍ മോഡല്‍. ക്രിക്കറ്റ് താരമാവാനാണ് അവന്റെ ആഗ്രഹം. സച്ചിനെ കാണുക എന്നത് തന്നെ അവന്റെ സ്വപ്‌നമായിരുന്നു. എന്നാല്‍ സച്ചിന്‍ ഇപ്പോള്‍ ചെയ്തത് നോക്കുമ്പോള്‍ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല, ഷാഹിദിന്റെ പിതാവ് ഷെയ്ക് ഷംസീര്‍ പറയുന്നു. 

ഷാഹിദിന്റെ വീഡിയോ ഞങ്ങള്‍ ട്വീറ്റ് ചെയ്തു. ഇത് ഫോക്‌സ് ക്രിക്കറ്റും പങ്കുവെച്ചു. ഈ ചാനലാണ് സച്ചിനേയും ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണിനേയും ഷെയ്ന്‍ വോണിനേയുമെല്ലാം ടാഗ് ചെയ്തത്. ഈ വീഡിയോ കണ്ടതിന് ശേഷം സച്ചിന്റെ ടീമിലെ ഒരാള്‍ ഞങ്ങളുമായി ബന്ധപ്പെടുകയായിരുന്നു എന്നും ഷാഹിദിന്റെ പിതാവ് പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ, കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍ വഴിത്തിരിവായി; 20 കാരി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്