കായികം

'സഹൽ ഫൈനൽ കളിച്ചേക്കും; ലൂണയ്ക്ക് ആരോ​ഗ്യ പ്രശ്നങ്ങളുണ്ട്'- വുകോമനോവിച്

സമകാലിക മലയാളം ഡെസ്ക്

പനാജി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ ഫൈനലിൽ ഹൈദരാബാദ് എഫ്‌സിക്കെതിരേ കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ കളിച്ചേക്കില്ല. ലൂണയ്ക്ക് ആരോ​ഗ്യ പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം മെഡിക്കൽ സംഘത്തിനൊപ്പമാണെന്നും ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച് വ്യക്തമാക്കി. 

അതേസമയം മലയാളി താരം സഹൽ അബ്ദുൽ സമദ് ഫൈനലിൽ കളിച്ചേക്കും. മെഡിക്കൽ സ്റ്റാഫിനൊപ്പം ശനിയാഴ്ച്ച രാവിലെ സഹൽ പരിശീലനത്തിന് ഇറങ്ങിയിരുന്നു. മലയാളി താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നും ഫൈനലിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഗോവയിൽ ആരാധകരുടെ സാന്നിധ്യം ടീമിന്റെ ആത്മവിശ്വാസം കൂട്ടുന്നു. സീസണിൽ ഉടനീളം അവരുടെ സ്‌നേഹം അനുഭവിക്കാനായി. ശരിക്കും അവരോടൊണ് കടപ്പെട്ടിരിക്കുന്നത്. എതിരാളികളായ ഹൈദരാബാദിനെ ബഹുമാനിച്ചു തന്നെ കളത്തിലിറങ്ങും. ലൂണ മെഡിക്കൽ സംഘത്തോടൊപ്പമാണ്. അദ്ദേഹം ഫൈനലിൽ കളിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല'- വുകോമാനോവിച് വ്യക്തമാക്കി.

മൂന്നാം ഫൈനൽ കളിക്കുന്ന ബ്ലാസ്റ്റേഴ്‌സും ആദ്യ ഫൈനലിന് ഇറങ്ങുന്ന ഹൈദരാബാദും ലക്ഷ്യമിടുന്നത് കന്നിക്കിരീടമാണ്. സെമിയിൽ കരുത്തരായ ജംഷഡ്പുർ എഫ്‌സിയെ 2-1ന് തോൽപ്പിച്ചാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തിയത്. ഹൈദരാബാദ് എഫ്‌സിയാകട്ടെ കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളായ എടികെ മോഹൻ ബഗാനെ 3-2ന് തോൽപ്പിച്ച് ഫൈനൽ ടിക്കറ്റ് ഉറപ്പാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി