കായികം

'ഈ സീസണിന് സുരേഷ് റെയ്‌ന ഇണങ്ങില്ല'; സ്വന്തമാക്കാതിരുന്നതിന്റെകാരണം പറഞ്ഞ് സംഗക്കാര 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഈ സീസണിന് റെയ്‌ന ഇണങ്ങുന്നതല്ല എന്നതാണ് ഫ്രാഞ്ചൈസികള്‍ അദ്ദേഹത്തിന് വേണ്ടി ലേലത്തിന് ഇറങ്ങാന്‍ തയ്യാറാവാതിരുന്നതിന് കാരണമെന്ന് രാജസ്ഥാന്‍ റോയല്‍സ് മുഖ്യ പരിശീലകന്‍ കുമാര്‍ സംഗക്കാര. വര്‍ഷങ്ങള്‍ കടന്നു പോകുമ്പോള്‍ കളിക്കാരില്‍ വ്യത്യാസം വരുമെന്നും റെയ്‌ന പറഞ്ഞു. 

പല തരത്തില്‍ അതിനെ കാണാം. കളിക്കാരില്‍ കാലം കടന്നു പോകുമ്പോള്‍ മാറ്റം ഉണ്ടാവുന്നതിന് ഒപ്പം യുവ താരങ്ങള്‍ അവരുടെ ഖ്യാതി ഉയര്‍ത്തി കൊണ്ടുവരുന്നു. ഐപിഎല്ലില്‍ റെയ്‌നയുടെ ഖ്യാതി അതിശയകരമാണ്. ഇതിഹാസമാണ്. എന്നാല്‍ ഓരോ ചെറിയ വിശദാംശങ്ങളിലൂടേയും കടന്ന് പോകുമ്പോള്‍ ആ സീസണിന് ആ കളിക്കാര്‍ ഇണങ്ങുന്നതല്ലെന്ന് തോന്നാം.

റെയ്‌ന ഇതിഹാസ താരമല്ല എന്നല്ല അതിനര്‍ഥം

അതിനര്‍ഥം അദ്ദേഹം ഇതിഹാസ താരം അല്ലാതാവുന്നു എന്നോ ഏറ്റവും മികച്ച കളിക്കാരനല്ല എന്നുമല്ല. അനലിസ്റ്റിനും പരിശീലകരും ഉടമകളും നോക്കുന്നത് മറ്റ് പലതുമാണെന്നും സംഗക്കാര അഭിപ്രായപ്പെട്ടു. താര ലേലത്തില്‍ റെയ്‌നയെ സ്വന്തമാക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് പോലും തയ്യാറാവാതിരുന്നത് ആരാധകരെ ഞെട്ടിച്ചിരുന്നു. 

രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ച റെയ്‌ന വിരളമായി മാത്രമാണ് ഉത്തര്‍ പ്രദേശിന് വേണ്ടി ഡൊമസ്റ്റിക് ക്രിക്കറ്റിലും ഇറങ്ങിയിരുന്നത്. ഇതാവാം റെയ്‌നയെ സ്വന്തമാക്കാന്‍ ഫ്രാഞ്ചൈസികള്‍ തയ്യാറാവാതിരുന്നത് എന്നും വിലയിരുത്തല്‍ ഉയരുന്നുണ്ട്. എന്നാല്‍ ഐപിഎല്ലില്‍ കമന്ററി ബോക്‌സിലേക്ക് റെയ്‌ന എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. രവി ശാസ്ത്രിയും ഐപിഎല്ലിലൂടെ കമന്ററി ബോക്‌സിലേക്ക് മടങ്ങി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്