കായികം

'ഇന്ത്യന്‍ ക്യാപ്റ്റനാവുക ലക്ഷ്യമിട്ട്‌ ഐപിഎല്‍ കളിക്കരുത്'; കെഎല്‍ രാഹുലിന് ഗൗതം ഗംഭീറിന്റെ മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്‍ ആരംഭിക്കുന്നതിന് 3 ദിവസം മാത്രം മുന്‍പില്‍ നില്‍ക്കെ കെഎല്‍ രാഹുലിന് ഗൗതം ഗംഭീറിന്റെ മുന്നറിയിപ്പ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ക്യാപ്റ്റനാണ് ടീം മെന്റര്‍ മുന്നറിയിപ്പ് നല്‍കുന്നത്. 

ദേശിയ ടീമിലെ ഇടത്തിന് വേണ്ടി ഐപിഎല്‍ കളിക്കരുത് എന്നാണ് എന്റെ വിശ്വാസം. സ്വയം പ്രകടിപ്പിച്ച് കളിക്കാനുള്ള പ്ലാറ്റ്‌ഫോമാണ് ഐപിഎല്‍. എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റനാവാന്‍ ഐപിഎല്‍ സഹായിക്കും എന്ന് എനിക്ക് തോന്നുന്നില്ല. ഒരു കാര്യം അറിഞ്ഞിരിക്കണം. ഭാവി ക്യാപ്റ്റന്‍ എന്ന് വിലയിരുത്തപ്പെടുന്നതിന് ഇടയിലും ഇന്ത്യന്‍ ക്യാപ്റ്റനായി സ്ഥാനം ഉറപ്പിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട് എന്ന് രാഹുലിനെ ഗംഭീര്‍ ഓര്‍മിപ്പിക്കുന്നു. 

ബാറ്റ് ചെയ്യുന്ന ക്യാപ്റ്റനെയാണ് ലഖ്‌നൗവിന് വേണ്ടത്

ബാറ്റ് ചെയ്യുന്ന ക്യാപ്റ്റനെയാണ് ലഖ്‌നൗവിന് വേണ്ടത്. അല്ലാതെ ക്യാപ്റ്റനായ ബാറ്ററെ അല്ല. അതിന്റെ വ്യത്യാസം രാഹുലിന് മനസിലാവും എന്ന് ഞാന്‍ കരുതുന്നു. വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ക്യാപ്റ്റന്‍ പഠിച്ചിരിക്കണം. രാഹുലും വെല്ലുവിളികള്‍ ഏറ്റെടുക്കണം എന്നും ഗംഭീര്‍ പറഞ്ഞു. 

സീസണില്‍ രാഹുലിന് വിക്കറ്റിന് പിന്നിലും നില്‍ക്കേണ്ടതില്ല. ഡികോക്ക് ആണ് ഞങ്ങളുടെ വിക്കറ്റ് കീപ്പര്‍. അതിനാല്‍ സമ്മര്‍ദമില്ലാതെ രാഹുലിന് കളിക്കാം. ബാറ്റിങ്ങിലും നായകത്വത്തിലും മാത്രം ശ്രദ്ധ കൊടുക്കാമെന്നും ഗംഭീര്‍ ചൂണ്ടിക്കാണിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന

'അന്നും ഞാന്‍ നായകനല്ല...' ക്യാപ്റ്റന്‍സി നഷ്ടത്തില്‍ മൗനം വെടിഞ്ഞ് രോഹിത്

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം