കായികം

നായക സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോനി; ചെന്നൈ സൂപ്പര്‍ കിങ്‌സിനെ രവീന്ദ്ര ജഡേജ നയിക്കും

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോനി. ഐപിഎല്‍ പതിനഞ്ചാം സീസണിന് രണ്ട് ദിവസം മാത്രം മുന്‍പില്‍ നില്‍ക്കെയാണ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറുന്നതായുള്ള  പ്രഖ്യാപനം. 

രവീന്ദ്ര ജഡേജയാണ് പുതിയ ക്യാപ്റ്റന്‍. നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നിരയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം നേടുന്ന താരവും രവീന്ദ്ര ജഡേജയാണ്. 16 കോടി രൂപയ്ക്കാണ് ജഡേജയെ ചെന്നൈ നിലനിര്‍ത്തിയത്. ധോനിയുടെ പ്രതിഫലം 12 കോടിയും. ഇതില്‍ നിന്ന് തന്നെ അടുത്ത ക്യാപ്റ്റനായി ജഡേജയെയാണ് ചെന്നൈ പരിഗണിക്കുന്നത് എന്ന് വ്യക്തമായിരുന്നു.  2012 മുതല്‍ ചെന്നൈയുടെ ഭാഗമാണ് ജഡേജ. ചെന്നൈയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മാത്രം എത്തുന്ന മൂന്നാമത്തെ മാത്രം താരവും.

2008ല്‍ ഐപിഎല്‍ ആരംഭിച്ചത് മുതല്‍ ധോനിയുടെ കീഴിലാണ് ചെന്നൈ. നാല് ഐപിഎല്‍ കിരീടങ്ങളിലേക്ക് ചെന്നൈയെ ധോനി നയിച്ചു. 2010,2011,2018,2021 വര്‍ഷങ്ങളിലാണ് ചെന്നൈ ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടത്. രണ്ട് വട്ടം ചാമ്പ്യന്‍സ് ലീഗ് ജേതാക്കളുമായി. 2010ലും 2014ലുമായിരുന്നു ഇത്. 11 തവണയാണ് ചെന്നൈയെ ധോനി പ്ലേഓഫിലേക്ക് എത്തിച്ചത്. ഫൈനലില്‍ കളിച്ചത് 9 വട്ടവും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി കാര്‍ തകര്‍ത്തു; ലഹരിക്ക് അടിമ; അറസ്റ്റില്‍

ദോശയുണ്ടാക്കുമ്പോള്‍ ഈ തെറ്റുകള്‍ ആവര്‍ത്തിക്കരുത്

കനത്തമഴയില്‍ റെയില്‍പ്പാളത്തില്‍ മണ്ണിടിഞ്ഞുവീണു; ഊട്ടിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് റദ്ദാക്കി

നടൻ ചന്ദ്രകാന്ത് മരിച്ച നിലയിൽ, വിയോ​ഗം നടി പവിത്ര മരിച്ച് ആറാം ​ദിവസം; ഞെട്ടലിൽ തെലുങ്ക് താരങ്ങൾ