കായികം

തുര്‍ക്കിയെ തോല്‍പ്പിച്ചു; പ്രതീക്ഷ സജീവമാക്കി പോര്‍ച്ചുഗല്‍

സമകാലിക മലയാളം ഡെസ്ക്

പോര്‍ട്ടോ: ഖത്തര്‍ ലോകകപ്പ് പ്രവേശനത്തിനുള്ള പ്രതീക്ഷ സജീവമാക്കി പോര്‍ച്ചുഗല്‍. പ്ലേ ഓഫ് മത്സരത്തില്‍ തുര്‍ക്കിയെ പരാജയപ്പെടുത്തിയാണ് പോര്‍ച്ചുഗല്‍ ലോകകപ്പ് പ്രതീക്ഷ നിലനിര്‍ത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് തുര്‍ക്കിയെ തോല്‍പ്പിച്ചത്. 

ഒട്ടാവിയോ, ഡിയോഗ ജോട്ട, മത്തേയസ് നൂണ്‍സ് എന്നിവരാണ് പോര്‍ച്ചുഗല്ലിന്റെ സ്‌കോറര്‍മാര്‍. ബുറാക് യില്‍മാസാണ് തുര്‍ക്കിയുടെ ആശ്വാസ ഗോള്‍ നേടിയത്. മത്സരത്തില്‍ തുര്‍ക്കിയെ പരാജയപ്പെടുത്തിയ പോര്‍ച്ചുഗല്‍ പ്രതീക്ഷ നിലനിര്‍ത്തി.

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ചൊവ്വാഴ്ച നടക്കുന്ന നിര്‍ണായക മത്സരത്തില്‍ പോര്‍ച്ചുഗല്‍ നോര്‍ത്ത് മാസിഡോണിയയെ നേരിടും. ഈ മത്സരത്തില്‍ ജയമോ, സമനിലയോ നേടിയാല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കും സംഘത്തിനും ലോകകപ്പ് യോഗ്യത നേടാനാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു