കായികം

തകര്‍ച്ചയില്‍ നിന്ന് കരകയറ്റി 'തല'; അര്‍ധ സെഞ്ച്വറി; കൊല്‍ക്കത്തയ്ക്ക് മുന്നില്‍ 132 റണ്‍സ് ലക്ഷ്യം വച്ച് ചെന്നൈ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ആദ്യ മത്സരത്തില്‍ 132 റണ്‍സ് വിജയ ലക്ഷ്യം വച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സാണ് കണ്ടെത്തിയത്. 

ഒരു ഘട്ടത്തില്‍ 61 റണ്‍സ് ചേര്‍ക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായ ചെന്നൈ ടീമിനെ മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനിയുടെ ഉജ്ജ്വല ബാറ്റിങാണ് അവരുടെ സ്‌കോര്‍ ഈ നിലയില്‍ എത്തിച്ചത്. സുവര്‍ണ കാലത്തെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ ബാറ്റ് വീശിയ തല 38 പന്തില്‍ ഏഴ് ഫോറുകളും ഒരു സിക്‌സും സഹിതം 50 റണ്‍സുമായി പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജ ഒരു സിക്‌സിന്റെ അകമ്പടിയോടെ 26 റണ്‍സുമായി ധോനിക്ക് മികച്ച പിന്തുണ നല്‍കി. ജഡേജയും പുറത്താകാതെ നിന്നു. ആറാം വിക്കറ്റില്‍ ഒന്നിച്ച ഇരുവരും ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ 70 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. 

രണ്ട് ഫോറും രണ്ട് സിക്‌സും സഹിതം 21 പന്തില്‍ 28 റണ്‍സെടുത്ത് റോബിന്‍ ഉത്തപ്പയും തിളങ്ങി. മറ്റൊരാള്‍ക്കും പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല. 

ആദ്യം ബാറ്റിങിന് ഇറങ്ങിയ ചെന്നൈയുടെ തുടക്കം തന്നെ പാളി. ടോസ് നേടി കൊല്‍ക്കത്ത ചെന്നൈയെ ബാറ്റിങിന് അയക്കുകയായിരുന്നു. ആദ്യ ഓവറിന്റെ മൂന്നാം പന്തില്‍ തന്നെ ഓപ്പണര്‍ റതുരാജ് ഗെയ്ക്‌വാദിനെ ചെന്നൈയ്ക്ക് നഷ്ടമായി. 

ഋതുരാജ് ഗെയ്ക്‌വാദ് (0), ഡെവോണ്‍ കോണ്‍വെ (3), റോബിന്‍ ഉത്തപ്പ (28), അമ്പാട്ടി റായുഡു (15), ശിവം ഡുബെ (3) എന്നിവരുടെ വിക്കറ്റുകളാണ് അവര്‍ക്ക് നഷ്ടമായത്. 

ഉമേഷ് യാദവ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. വരുണ്‍ ചക്രവര്‍ത്തി, ആന്ദ്രെ റസ്സല്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു