കായികം

റേസിങ്ങിനിടെ ഞെട്ടിക്കുന്ന അപകടം; മൈക്കൽ ഷൂമാക്കറുടെ മകന്റെ കാർ ചുമരിൽ ഇടിച്ച് തകർന്ന്‌ തരിപ്പണം (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ജിദ്ദ: ഫോർമുല വൺ ട്രാക്കിൽ മറ്റൊരു വൻ അപകടം കൂടി. സൗദി അറേബ്യൻ ഗ്രാൻ പ്രീ യോഗ്യതാ മത്സരത്തിനിടെ ഇതിഹാസ താരം മൈക്കൽ ഷൂമാക്കറുടെ മകൻ മിക് ഷൂമാക്കറുടെ കാർ അപകടത്തിൽപെട്ടു. സർക്യൂട്ടിലെ കോൺക്രീറ്റ് ചുമരിൽ ഇടിച്ച് കാർ തകർന്നു തരിപ്പണമായി. താരം തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. 

23കാരനായ മികിന്റെ കാർ ജിദ്ദ സർക്യൂട്ടിന്റെ 12ാം വളവിന് സമീപത്തെ കോൺക്രീറ്റ് ചുമരിൽ ഇടിച്ചു തകരുകയായിരുന്നു. ഇതോടെ മിക് ഷൂമാക്കർ സൗദി അറേബ്യൻ ഗ്രാൻ പ്രീക്ക് യോഗ്യത നേടാതെ പുറത്തായി.

അമേരിക്കൻ കമ്പനി ഹാസിന്റെ ഡ്രൈവറാണ് മിക്. 170 മൈൽ വേഗത്തിലായിരുന്നു മികിന്റെ കാർ പാഞ്ഞത്. കാർ മതിലിൽ ഇടിച്ചതിനു പിന്നാലെ റെഡ് ഫ്‌ളാഗ് ഉയർത്തി റേസ് നിർത്തിവെച്ചു. തുടർന്ന് മെഡിക്കൽ സംഘം മികിനെ ആകാശ മാർഗം ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് മത്സരം ഒരു മണിക്കൂർ തടസപ്പെട്ടു.

പിന്നീട് താൻ സുഖമായിരിക്കുന്നുവെന്ന് വ്യക്തമാക്കി മിക് ട്വീറ്റ് ചെയ്തു. താരം ആശുപത്രി വിട്ട് താമസസ്ഥലത്ത് എത്തിയതായി ഹാസ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും