കായികം

ഞാനോ സച്ചിനോ ഗംഭീറോ ആ ഷോട്ട് കളിക്കുന്നത് കണ്ടിട്ടുണ്ടോ? ഗില്ലിനെ വിമര്‍ശിച്ച് വീരേന്ദര്‍ സെവാഗ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മൂന്ന് പന്തില്‍ ഡക്കായ ശുഭ്മാന്‍ ഗില്ലിനെ വിമര്‍ശിച്ച് വീരേന്ദര്‍ സെവാഗ്. ഗില്ലിന്റെ ഷോട്ട് സെലക്ഷന്‍ ആണ് സെവാഗിനെ പ്രകോപിപ്പിച്ചത്. ഞാനോ സച്ചിനോ ഗംഭീറോ അങ്ങനെയൊരു ഷോട്ട് കളിക്കുന്നത് കണ്ടിട്ടുണ്ടോ എന്നാണ് ഗില്ലിനോട് സെവാഗ് ചോദിക്കുന്നത്. 

ചീക്കി ഷോട്ടുകള്‍ തന്റെ കളിയിലേക്ക് ചേര്‍ത്തിട്ടുണ്ടെന്ന് ഗില്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ അതിന്റെ ആവശ്യം ഇല്ലെന്നാണ് സെവാഗ് പറയുന്നത്. 70,80 സ്‌കോറില്‍ എത്തി കഴിയുമ്പോള്‍ മാത്രമാണ് അത്തരം ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിക്കേണ്ടത്. അല്ലാതെ ക്രീസില്‍ വന്ന ഉടനെ ന്യൂബോള്‍ നേരിടുമ്പോള്‍ അല്ല എന്നും സെവാഗ് അഭിപ്രായപ്പെട്ടു. 

സച്ചിനോ ഗംഭീറോ ഞാനോ അത്തരം ചീക്കി ഷോട്ടുകള്‍ കളിക്കുന്നത് കണ്ടിട്ടുണ്ടോ?

25-30 റണ്‍സ് സ്‌കോര്‍ ചെയ്ത് ഗില്‍ പുറത്താവുന്നു. 60,70,80ലേക്കെല്ലാം എത്തി കഴിയുമ്പോള്‍ സ്‌ട്രൈക്ക് റേറ്റ് കൂടും. ആ സമയം നിങ്ങള്‍ക്ക് സ്വതന്ത്രമായി കളിക്കാം. സച്ചിനോ ഗംഭീറോ ഞാനോ ഓപ്പണറായിരിക്കുമ്പോള്‍ അത്തരം ചീക്കി ഷോട്ടുകള്‍ കളിക്കുന്നത് കണ്ടിട്ടുണ്ടോ? എനിക്ക് തോന്നുന്നില്ല, സെവാഗ് പറഞ്ഞു. 

ദുഷ്മന്ത ചമീരയുടെ ഡെലിവറിയില്‍ എക്‌സ്ട്രാ കവറിന് മുകളിലൂടെ പറത്താനായിരുന്നു ഗില്ലിന്റെ ശ്രമം. എന്നാല്‍ ടോപ് എഡ്ജ് ആയി പന്ത് പോയിന്റിലേക്ക് എത്തി. പിഴവുകളില്ലാതെ ദീപക് ഹൂഡ ക്യാച്ച് കൈക്കലാക്കുകയും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്