കായികം

'വേറെ വഴിയില്ലാത്തതിനാലാണ് ജഡേജ ക്യാപ്റ്റനായത്'; ചെന്നൈ മടങ്ങി വരുമെന്ന് വീരേന്ദര്‍ സെവാഗ്‌

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മറ്റ് വഴികള്‍ ഇല്ലാതിരുന്നതിനാലാണ് രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തതെന്ന് മുന്‍ താരം അജയ് ജഡേജ. ഇപ്പോള്‍ നായക സ്ഥാനം തിരിച്ചെടുക്കുമ്പോഴും ഇവിടെ മറ്റൊരു ചോയിസ് ജഡേജയുടെ മുന്‍പിലുണ്ടെന്ന് തോന്നുന്നില്ലെന്നും അജയ് ജഡേജ പറഞ്ഞു. 

എന്നാല്‍ ഇത് ജഡേജയുടെ തീരുമാനം ആവാനാണ് സാധ്യത.  എന്നാല്‍ ക്യാപ്റ്റന്‍സി കൈമാറ്റിം വൈകിപ്പോയി. എംഎസ് ധോനി ടീമിലുണ്ടെങ്കില്‍ അദ്ദേഹമായിരിക്കണം ക്യാപ്റ്റന്‍. അതായിരിക്കും എല്ലാവരേയും സന്തോഷിപ്പിക്കുക. ചുമലിലെ ഭാരം ഒഴിഞ്ഞതില്‍ ഇപ്പോള്‍ ജഡേജയും ആശ്വസിക്കുന്നുണ്ടാവും എന്ന് അജയ് ജഡേജ അഭിപ്രായപ്പെട്ടു.

ധോനിക്ക് കീഴില്‍ ചെന്നൈക്ക് തിരിച്ചു വരാനാവും: സെവാഗ്‌

എംഎസ് ധോനിക്ക് കീഴില്‍ അല്ലെങ്കില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ജയിക്കുക പ്രയാസമാണെന്ന് ആദ്യ ദിനം മുതല്‍ പറഞ്ഞുകൊണ്ടിരുന്ന കാര്യമാണെന്ന് ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്. ധോനിക്ക് കീഴില്‍ സീസണില്‍ തിരിച്ചു വരവ് നടത്താനുള്ള അവസരം ഇനിയും ചെന്നൈക്ക് മുന്‍പിലുണ്ടെന്നും സെവാഗ് പറഞ്ഞു. 

തന്റെ കളിയില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നതിന് വേണ്ടിയാണ് ക്യാപ്റ്റന്‍സിയില്‍ നിന്ന് ജഡേജ പിന്മാറിയത് എന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് അറിയിച്ചത്. ഇന്ന് ചെന്നൈ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരെ ഇറങ്ങും. ധോനിയാവും ഇവിടെ ചെന്നൈയെ നയിക്കുക. 8 കളിയില്‍ രണ്ട് ജയം മാത്രമാണ് ഇപ്പോള്‍ ചെന്നൈയുടെ അക്കൗണ്ടിലുള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ജെന്നിഫര്‍ ലോപസും ബെന്‍ അഫ്‌ലെക്കും വേര്‍പിരിയുന്നു: മാറി താമസിക്കാന്‍ പുതിയ വീട് അന്വേഷിച്ച് താരങ്ങള്‍

സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം, ഒരാഴ്ച കൊണ്ട് കേസുകള്‍ ഇരട്ടിയായി; മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം

ഇത് അപ്പോൾ സെറ്റ് ആയിരുന്നല്ലേ! ഗുരുവായൂരമ്പല നടയിലിന്റെ രസകരമായ വീഡിയോയുമായി സംവിധായകൻ

റേഷന്‍ കാര്‍ഡ് ആണോ വാരിക്കോരി കൊടുക്കാന്‍?; ഡ്രൈവിങ് സ്‌കൂളുകാരെ ഇളക്കിവിട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും; മന്ത്രി- വീഡിയോ