കായികം

മറഡോണയുടെ 'ദൈവത്തിന്റെ കൈ' ജഴ്‌സിക്ക് 70 കോടി 90 ലക്ഷം രൂപ; റെക്കോര്‍ഡ് നേട്ടം

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: മറഡോണയുടെ ദൈവത്തിന്റെ കൈ ജഴ്‌സിക്ക് ലേലത്തില്‍ 70 കോടി 90 ലക്ഷം രൂപ. കായിക ചരിത്രത്തില്‍ തന്നെ ഒരു താരത്തിന്റെ ജഴ്‌സിക്ക് ലഭിക്കുന്ന ഉയര്‍ന്ന തുകയാണ് ഇത്. 

1986 ലോകകപ്പ് ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെതിരെ ദൈവത്തിന്റെ കൈ ഗോള്‍ നേടുമ്പോള്‍ മറഡോണ ധരിച്ചിരുന്ന ജഴ്‌സിയാണ് ലേലത്തില്‍ വെച്ചത്. മത്സരത്തിന് ശേഷം ഇംഗ്ലണ്ട് താരം സ്റ്റീവ് ഹോഡ്ജുമായി മറഡോണ ജഴ്‌സി കൈമാറിയിരുന്നു. ഈ ജഴ്‌സി അണിഞ്ഞ് രണ്ട് ഗോളാണ് ചരിത്രത്തിലേക്ക് മറഡോണ അടിച്ചു കയറ്റിയത്. 

അത് യഥാര്‍ഥ ജഴ്‌സിയല്ലെന്ന് മറഡോണയുടെ മകള്‍

ആദ്യത്തേത് ദൈവത്തിന്റെ കൈ ഗോള്‍ എന്ന പേരില്‍ ചരിത്രത്തില്‍ ഇടം നേടിയപ്പോള്‍ രണ്ടാമത്തേത് നൂറ്റാണ്ടിലെ ഗോള്‍ ആയി വാഴ്ത്തപ്പെടുന്നു. അഞ്ച് ഇംഗ്ലീഷ് താരങ്ങളെ വെട്ടിച്ച് ഒറ്റയ്ക്കുള്ള മുന്നേറ്റത്തിലൂടെയാണ് മറഡോണ രണ്ടാം ഗോള്‍ നേടിയത്. ജര്‍മനിയെ കീഴടക്കി അര്‍ജന്റീന ആ വര്‍ഷം ലോക കിരീടത്തിലും മുത്തമിട്ടു. 

എന്നാല്‍ ലേലത്തിന് എതിരെ മറഡോണയുടെ മകള്‍ രംഗത്തെത്തുകയുണ്ടായി. ഇംഗ്ലണ്ട് താരം ഹോഡ്ജിന്റെ പക്കലുള്ളത് ആ രണ്ട് ഗോളുകള്‍ നേടുമ്പോള്‍ മറഡോണ അണിഞ്ഞ ജഴ്‌സിയല്ല എന്നാണ് അദ്ദേഹത്തിന്റെ മകള്‍ ആരോപിച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ അണിഞ്ഞ ജേഴ്‌സിയാണ് മറഡോണ ഹോഡ്ജിന് കൈമാറിയത് എന്നാണ് മകളുടെ വാദം. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത