കായികം

അത് ഔട്ടോ നോട്ട് ഔട്ടോ? കണ്ണ് കണ്ടൂടെയെന്ന് ആരാധകര്‍, തേര്‍ഡ് അമ്പയര്‍ക്ക് വിമര്‍ശനം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുംബൈ ഇന്ത്യന്‍സിന്റെ ഇന്നിങ്‌സിലെ ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റനെ അവര്‍ക്ക് നഷ്ടപ്പെട്ടു. എന്നാല്‍ രോഹിത് ശര്‍മയുടെ വിക്കറ്റിനെ ചൊല്ലിയുള്ള വിവാദം ഇതുവരെ കെട്ടടങ്ങിയില്ല. വിവാദ തീരുമാനത്തിന്റെ പേരില്‍ തേര്‍ഡ് അമ്പയര്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ് ആരാധകര്‍. 

ആദ്യ ഓവറിലെ അവസാന ഡെലിവറിയില്‍ ഷെല്‍ഡന്‍ ജാക്‌സന്റെ പന്ത് രോഹിത്തിന്റെ ബാറ്റില്‍ ഉരസിയെന്ന് പറഞ്ഞായിരുന്നു കൊല്‍ക്കത്ത താരങ്ങളുടെ അപ്പീല്‍. എന്നാല്‍ ഓണ്‍ ഫീല്‍ഡ് അമ്പയര്‍ നോട്ട്ഔട്ട് വിളിച്ചു. ഇതോടെ ശ്രേയസ് ഡിആര്‍എസ് എടുത്തു. റിപ്ലേകളില്‍ പന്ത് ബാറ്റില്‍ നിന്ന് അകന്ന് പോകുന്നതായാണ് കാണുന്നത് എങ്കിലും സ്‌നികോമീറ്ററില്‍ വ്യത്യാസം വന്നു. 

ഇതോടെ സാങ്കേതിക വിദ്യയെ വിശ്വസിച്ച് തേര്‍ഡ് അമ്പയര്‍ ഔട്ട് വിളിച്ചു. ഇതില്‍ രോഹിത് ശര്‍മയും അതൃപ്തി പ്രകടമാക്കി. രണ്ട് റണ്‍സ് മാത്രം എടുത്ത് മുംബൈ ക്യാപ്റ്റന് മടങ്ങേണ്ടി വന്നു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി കൊല്‍ക്കത്ത മുംബൈയെ അവരുടെ 9ാം തോല്‍വിയിലേക്ക് തള്ളിയിട്ടു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത