കായികം

144 റണ്‍സ് പടുത്തുയര്‍ത്തി വാര്‍ണറും മാര്‍ഷും; അനായാസം ജയം പിടിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്‌

സമകാലിക മലയാളം ഡെസ്ക്

മുംബൈ: രാജസ്ഥാന്‍ റോയല്‍സിന് എതിരെ ജയം പിടിച്ച് പ്ലേഓഫ് സാധ്യതകള്‍ നിലനിര്‍ത്തി ഡല്‍ഹി ക്യാപിറ്റല്‍സ്. രാജസ്ഥാന്‍ മുന്‍പില്‍ വെച്ച 160 റണ്‍സ് ഡല്‍ഹി ക്യാപിറ്റല്‍സ് 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ അനായാസം മറികടന്നു. 

ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ് എന്നിവരുടെ അര്‍ധ ശതകങ്ങളുടെ ബലത്തിലാണ് എട്ട് വിക്കറ്റ് കയ്യില്‍ വെച്ച് 11 പന്തുകള്‍ ശേഷിക്കെ ഡല്‍ഹി വിജയ ലക്ഷ്യം മറികടന്നത്. ചെയ്‌സ് ചെയ്തിറങ്ങിയ ഡല്‍ഹി ഇന്നിങ്‌സിന്റെ ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ഭരത്തിനെ അവര്‍ക്ക് നഷ്ടമായി. എന്നാല്‍ മിച്ചല്‍ മാര്‍ഷും വാര്‍ണറും ചേര്‍ന്ന് 144 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. 

41 പന്തില്‍ നിന്ന് 5 ഫോറും ഒരു സിക്‌സും പറത്തിയാണ് വാര്‍ണര്‍ 52 റണ്‍സ് എടുത്തത്. മിച്ചല്‍ മാര്‍ഷ് 62 പന്തില്‍ നിന്ന് 5 ഫോറും ഏഴ് സിക്‌സും പറത്തി 89 റണ്‍സ് നേടി. 4 പന്തില്‍ നിന്ന് രണ്ട് സിക്‌സ് പറത്തി പന്ത് വിജയം വേഗത്തിലാക്കി. രാജസ്ഥാന്‍ ബൗളര്‍മാരില്‍ ബോള്‍ട്ടും ചഹലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 

അര്‍ധ ശതകം പിന്നിട്ട് അശ്വിന്‍

നേരത്തെ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് രാജസ്ഥാനെ ബാറ്റിങ്ങിന് വിടുകയായിരുന്നു. രാജസ്ഥാന്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തു. 38 പന്തുകള്‍ നേരിട്ട് അര്‍ധസെഞ്ചുറി നേടിയ ആര്‍ അശ്വിനാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. ദേവ്ദത്ത് പടിക്കല്‍ 30 പന്തില്‍ 48 റണ്‍സെടുത്തു പുറത്തായി.

ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാള്‍ 19, ജോസ് ബട്‌ലര്‍ 7, ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 6എന്നിവര്‍ വേഗം പുറത്തായതോടെ രാജസ്ഥാന് വലിയ സ്‌കോര്‍ നേടാനായില്ല. റയാന്‍ പരാഗ് ഒന്‍പതു റണ്‍സ് മാത്രമെടുത്തു പുറത്തായി. റാസി വാന്‍ഡര്‍ ദസന്‍ 10 പന്തില്‍ 12 ഉം ട്രെന്റ് ബോള്‍ട്ട് മൂന്നും റണ്‍സെടുത്തു പുറത്താകാതെ നിന്നു.

ഡല്‍ഹിക്കു വേണ്ടി ചേതന്‍ സാകരിയ, ആന്റിച് നോര്‍ദെ, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ ഋഷഭ് പന്ത് രാജസ്ഥാനെ ബാറ്റിങ്ങിനു വിടുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന