കായികം

ധോനിപ്പട പ്ലേ ഓഫ് കാണാതെ പുറത്ത്; മുംബൈ ഇന്ത്യൻസിന് 5 വിക്കറ്റ് ജയം 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ മുംബൈ ഇന്ത്യൻസിനു അഞ്ച് വിക്കറ്റ് ജയം. ഈ സീസണിൽ പ്ലേ ഓഫിലെത്താതെ പുറത്താവുന്ന രണ്ടാമത്തെ ടീമാണ് നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സ്. നിർണായക മത്സരത്തിൽ പരാജയം സമ്മതിച്ചത് ചെന്നൈയുടെ സാധ്യതകളെല്ലാം കൊട്ടിയടച്ചു. 

ചെന്നൈയെ 97 റൺസിന് എറിഞ്ഞൊതുക്കിയ മുംബൈ 14.5 ഓവറിലാണ് വിജയത്തിലെത്തിയത്. ചെറിയ വിജയലക്ഷ്യം പിന്തുടർന്ന് ജയിക്കാൻ അൽപം വിയർപ്പൊഴുക്കിയെങ്കിലും ഒടുവിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മുംബൈ 103 റൺസെടുത്തു. 

ആദ്യ അഞ്ച് ഓവറിനുള്ളിൽ തന്നെ മുംബൈയുടെ നാല് ബാറ്റർമാർ പുറത്തായിരുന്നു. ഓപ്പണർമാരായ ഇഷാൻ കിഷൻ (6), ക്യാപ്റ്റൻ രോഹിത് ശർമ (18), ഡാനിയൽ സാംസ് (1), ട്രിസ്റ്റൻ സ്റ്റബ്സ് (പൂജ്യം) എന്നിവരാണ് പുറത്തായത്. അഞ്ചാം വിക്കറ്റിൽ തിലക് വർമയും ‌ഹൃത്വിക് ഷോകീനും ഒന്നിച്ചു. 32 പന്തിൽ 34 റൺസെടുത്ത് പുറത്താകാതെ നിന്ന തിലക് വർമയാണ് മുംബൈയ്ക്ക് തുണയായത്. ടിം ഡേവിഡ്(18*), ഹൃതിക് ഷൊക്കീൻ(18) എന്നിവരും ജയത്തിൽ നിർണായക പങ്കുവഹിച്ചു. ചെന്നൈക്കായി മുകേഷ് ചൗധരി മൂന്ന് വിക്കറ്റെടുത്തു.

32 പന്തിൽ 36 റൺസെടുത്ത് പുറത്താകാതെ നിന്ന നായകൻ എം എസ് ധോനിയാണ് ചെന്നൈയുടെ ടോപ് സ്കോറർ. ഡാനിയേൽ സാംസ് മുംബൈക്കായി ആദ്യ ഓവറിലെ രണ്ട് വിക്കറ്റ് ഉൾപ്പെടെ മൂന്ന് വിക്കറ്റെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി