കായികം

കമിൻസ് മടങ്ങും? ഇനിയുള്ള ഐപിഎൽ മത്സരങ്ങളിൽ ഉണ്ടാകില്ല 

സമകാലിക മലയാളം ഡെസ്ക്

കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഓസ്‌ട്രേലിയൻ പേസർ പാറ്റ് കമിൻസ് ഐപിഎല്ലിൽ തുടർന്നുള്ള മത്സരങ്ങളിൽ ഉണ്ടാകില്ലെന്ന് റിപ്പോർട്ട്. പരിക്കിനെത്തുടർന്ന് താരം നാട്ടിലേക്ക് മടങ്ങുകയാണെന്നാണ് വിവരം. 

ഇടുപ്പിന് പരിക്കേറ്റ താരത്തിന് സുഖംപ്രാപിക്കാൻ രണ്ടാഴ്ചയെങ്കിലും വിശ്രമം വേണ്ടിവരുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം താരത്തിന്റെ ആരോഗ്യനില സംബന്ധിച്ചും തുടർന്നുള്ള മത്സരങ്ങളിലെ പങ്കാളിത്തത്തെക്കുറിച്ചും കെകെആർ അധികൃതർ ഇനിയും പ്രതികരിച്ചിട്ടില്ല. 

ഈ സീസണിൽ അഞ്ച് മത്സരങ്ങളിൽ മാത്രമാണ് കമിൻസ് ഇറങ്ങിയത്. 17.0 സ്‌ട്രൈക്ക് റേറ്റിൽ ഏഴ് വിക്കറ്റുകൾ താരം നേടിയിട്ടുണ്ട്. ഇതിനുപുറമേ 63 റൺസും ഏഴ് കളികളിൽ നിന്നായി നേടി. മുംബൈ ഇന്ത്യൻസിനെതിരെ 14 പന്തുകളിൽ നിന്ന് 56 റൺസ് നേടിയത് ഏറെ ശ്രദ്ധനേടിയിരുന്നു. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അർധസെഞ്ച്വറി ആയിരുന്നു ഇത്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''

ബസ് ഓടിച്ചത് യദു തന്നെ; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് റോഷ്ന

ദിവസേന 40 ടെസ്റ്റുകള്‍, പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ സമയം അനുവദിച്ചു, ഉത്തരവിറക്കി ഗതാഗതവകുപ്പ്