കായികം

ഗുഡ്‌ബൈ രഹാനെ; ഒരു മത്സരം ശേഷിക്കെ സഹതാരങ്ങളോട് വിടപറഞ്ഞ് കൊല്‍ക്കത്ത ഓപ്പണര്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലില്‍ അവസാന ലീഗ് മത്സരത്തിലേക്ക് എത്തി നില്‍ക്കുമ്പോള്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് തിരിച്ചടി. പരിക്കിനെ തുടര്‍ന്ന് രഹാനെയ്ക്ക് ഇനി സീസണില്‍ കളിക്കാനാവില്ല. 

ഇക്കാര്യം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. സണ്‍റൈസേഴ്‌സിന് എതിരായ മത്സരത്തിലാണ് രഹാനെയ്ക്ക് പരിക്കേറ്റത്. ഇടത് കാല് നിലത്ത് കുത്താന്‍ പ്രയാസപ്പെടുന്ന രഹാനെയെയാണ് ഇവിടെ ആരാധകര്‍ കണ്ടത്. കൊല്‍ക്കത്തയിലെ സഹതാരങ്ങളോടും സപ്പോര്‍ട്ട് സ്റ്റാഫിനോടും രഹാനെ ഗുഡ്‌ബൈ പറയുന്ന വീഡിയോ കൊല്‍ക്കത്ത പങ്കുവെച്ചു.  

താര ലേലത്തിലൂടെ കൊല്‍ക്കത്തയുടെ ഫസ്റ്റ് ചോയിസ് ഓപ്പണറായി രഹാനെ എത്തിയെങ്കിലും മികവിലേക്ക് ഉയരാന്‍ താരത്തിനായില്ല. 7 കളിയില്‍ നിന്ന് 103 റണ്‍സ് മാത്രമാണ് രഹാനെയ്ക്ക് കണ്ടെത്താനായത്. ഉയര്‍ന്ന സ്‌കോര്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരെ നേടിയ 44 റണ്‍സും. 

പരിക്കിനെ തുടര്‍ന്ന് രഹാനെയ്ക്ക് ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റും നഷ്ടമാവും. ഫോമില്ലായ്മയെ തുടര്‍ന്ന് ശ്രീലങ്കയ്ക്ക് എതിരായ ടെസ്റ്റില്‍ രഹാനെ ടീമില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഇംഗ്ലണ്ടിന് എതിരെ രഹാനെയ്ക്ക് കളിക്കാനാവാതെ വന്നാല്‍ ശ്രേയസ് അയ്യരാവും പകരം ടീമിലേക്ക് എത്തുക.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു