കായികം

മഴവില്ലഴകിലെ ജഴ്‌സി അണിയില്ല; മത്സരത്തില്‍ നിന്ന് പിന്മാറി പിഎസ്ജി താരം

സമകാലിക മലയാളം ഡെസ്ക്

പാരിസ്: മഴവില്ലഴകിലെ ജഴ്‌സി അണിയാന്‍ വിസമ്മതിച്ച് പിഎസ്ജി താരം ഇഡ്രിസ ഗുയെ മത്സരത്തില്‍ നിന്ന് പിന്മാറിയതായി റിപ്പോര്‍ട്ട്. മോണ്ട്‌പെല്ലിയറിന് എതിരെ നടന്ന പിഎസ്ജിയുടെ മത്സരത്തില്‍ ഗുയ കളിച്ചിരുന്നില്ല. ജഴ്‌സി നമ്പര്‍ മഴവില്ലഴകില്‍ കുറിച്ച ജഴ്‌സി അണിയാന്‍ വിസമ്മതിച്ചാണ് ഗുയെ മത്സരത്തില്‍ നിന്ന് മാറി നിന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് ഗുയെ കളിക്കാതിരുന്നത് എന്ന് പിഎസ്ജി പരിശീലകന്‍ അറിയിച്ചിരുന്നു. എല്‍ജിബിടിക്യു സമൂഹത്തിന് പിന്തുണ അറിയിച്ചാണ് ജഴ്‌സി നമ്പര്‍ മഴവില്‍ വര്‍ണത്തില്‍ നല്‍കിയത്. കഴിഞ്ഞ സീസണില്‍ ജഴ്‌സിയില്‍ ഇതുപോലെ മഴവില്‍ നിറം നല്‍കിയപ്പോഴും ഗുയെ അത് അണിയാന്‍ വിസമ്മതിച്ചത് ഫ്രഞ്ച് മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. 

സ്വവര്‍ഗാനുരാഗം ഗുയെയുടെ രാജ്യമായ സെനഗലിലും നിയമവിരുദ്ധമാണ്

മഴവില്‍ വര്‍ണത്തിലെ ജഴ്‌സി അണിയാന്‍ വിസമ്മതിച്ച് മാറി നിന്ന താരത്തിന് എതിരെ നടപടി വേണം എന്ന ആവശ്യം ശക്തമായി കഴിഞ്ഞു. ഖത്തറിന്റെ ഉടമസ്ഥതയിലുള്ള പിഎസ്ജി ടീം എല്‍ജിബിടിക്യു വിഭാഗത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സ്വവര്‍ഗാനുരാഗത്തിന് എതിരെ നിയമമുള്ള രാജ്യമാണ് ഖത്തര്‍. 

ഗുയെയുടെ കാര്യത്തില്‍ പിഎസ്ജി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സ്വവര്‍ഗാനുരാഗം ഗുയെയുടെ രാജ്യമായ സെനഗലിലും നിയമവിരുദ്ധമാണ്. അടുത്ത മാസത്തോടെ ഗുയെയുടെ പിഎസ്ജിയിലെ കരാര്‍ അവസാനിക്കും. 

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു