കായികം

മുംബൈയ്ക്ക് പത്താം തോൽവി; അവസാന ഓവറിൽ വിജയം പിടിച്ച് ഹൈദരാബാദ്, പ്ലേ ഓഫ് സാധ്യത

സമകാലിക മലയാളം ഡെസ്ക്

മുംബൈ; ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. അവസാന ഓവർ വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തിൽ മൂന്നു റൺസിനായിരുന്നു ഹൈദരാബാദിന്റെ ജയം. ഇതോടെ ഹൈദരാബാദ് പ്ലേ ഓഫ് സാധ്യത നിലനിൽത്തി. മുംബൈയുടെ പത്താം തോൽവിയാണ് ഇത്. 

മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ 194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുക്കാനാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് നേടിയ ഉമ്രാന്‍ മാലിക്കാണ് മുംബൈയെ തകര്‍ത്തത്. ജയത്തോടെ 13 കളികളില്‍ നിന്ന്  ഹൈദരാബാദിന് 12 പോയന്റായി. ആറ് പോയിന്റ് മാത്രമുള്ള മുംബൈ അവസാന സ്ഥാനത്താണ്. 

194 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ തുടക്കം മികച്ചതാക്കി. രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ചേര്‍ന്ന് 70 പന്തില്‍ നിന്ന് 95 റണ്‍സാണ് ഓപ്പണിങ് വിക്കറ്റിൽ ചേർത്തത്. 36 പന്തില്‍ നിന്ന് നാലു സിക്‌സും രണ്ട് ഫോറുമടക്കം 48 റണ്‍സെടുത്ത രോഹിത്ത് വാഷിങ്ടണ്‍ സുന്ദറിന്റെ വിക്കറ്റിൽ വീണു. പിന്നാലെ ഇഷാന്‍ കിഷനെ (34 പന്തില്‍ നിന്ന് 43 റണ്‍MD) ഉമ്രാന്‍ മാലിക്ക് മടക്കി. പിന്നീടെത്തിയ ഡാനിയേല്‍ സാംസ് (15), തിലക് വര്‍മ (8), ട്രിസ്റ്റണ്‍ സ്റ്റുബ്‌സ് (2), രമണ്‍ദീപ് സിംഗ് (0), സഞ്ജയ് യാദവ് (0) എന്നിവര്‍ നിരാശപ്പെടുത്തി. ഇതിനിടെ ടിം ഡേവിഡ് (18 പന്തില്‍ 46) പ്രതീക്ഷ നല്‍കിയെങ്കിലും വിജയിപ്പിക്കാനായില്ല. രമണ്‍ദീപ് സിംഗ് (14), ജസ്പ്രിത് ബുമ്ര (0)  പുറത്താവാതെ നിന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ് രാഹുല്‍ ത്രിപാഠിയുടെ മിന്നും പ്രകടനത്തിന്റെ ബലത്തിലാണ് ആറു വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുത്തത്. 76 റണ്‍സാണ് രാഹുല്‍ ത്രിപാഠി നേടിയത്. പ്രിയം ഗാര്‍ഗ് 42, നിക്കൊളാസ് പുരാന്‍ 38 എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു. കെയ്ന്‍ വില്യംസണ് പകരം ഗാര്‍ഗ് ഓപ്പണറായി ഇറങ്ങിയത്. അഭിഷേക് ശര്‍മ 9 നേരത്തെ പുറത്തായെങ്കിലും ത്രിപാഠിക്ക് മികച്ച പിന്തുണ നല്‍കാന്‍ ഗാര്‍ഗിന് സാധിച്ചു. ഇരുവരും 78 റണ്‍സാണ് കൂട്ടിചേര്‍ത്തത്. രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഗാര്‍ഗിന്റെ ഇന്നിംഗ്‌സ്. 

പിന്നാലെയെത്തിയ പുരാനും ത്രിപാഠിക്ക് പിന്തുണ നല്‍കി. അതിവേഗം റണ്‍സ് കണ്ടെത്തിയ പുരാന്‍ ത്രിപാഠിക്കൊപ്പം 76 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ പുരാനെ പുറത്താക്കി റിലെ മെരെഡിത്ത് മുംബൈക്ക് ബ്രേക്ക് ത്രൂ നല്‍കി. തൊടട്ടടുത്ത ഓവരില്‍ ത്രിപാഠിയും മടങ്ങി. മൂന്ന് സിക്‌സും ഒമ്പത് ഫോറും അടങ്ങുന്നതായിരുന്നു പുരാന്റെ ഇന്നിംഗ്‌സ്. പിന്നാലെ എയ്ഡന്‍ മാര്‍ക്രവും (2) പുറത്തായി. വാഷിംഗ്ടണ്‍ സുന്ദറിനെ (9) ബുമ്ര ബൗള്‍ഡാക്കി. കെയ്ന്‍ വില്യംസണ്‍ (8) പുറത്താവാതെ നിന്നു. രമണ്‍ദീപ് സിംഗ് മുംബൈ്ക്കായി മൂന്ന് വിക്കറ്റ് നേടി.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍