കായികം

ചാമ്പ്യന്‍സ് ലീഗ് കിരീടം ഇല്ല, എന്നാല്‍ മെസിയിലൂടെ പണം വാരി പിഎസ്ജി; റെക്കോര്‍ഡ് വരുമാനം

സമകാലിക മലയാളം ഡെസ്ക്

പാരീസ്: ചാമ്പ്യന്‍സ് ലീഗ് കിരീടം എന്ന സ്വപ്‌നത്തിലേക്ക് പിഎസ്ജിയെ എത്തിക്കാന്‍ മെസിക്കും കഴിഞ്ഞില്ല. കിരീടം നേടാനായില്ലെങ്കിലും പിഎസ്ജിയുടെ വരുമാനം കൂട്ടാന്‍ മെസിക്കായി. പരസ്യം, ജഴ്‌സി വില്‍പ്പന എന്നിവയിലൂടെ റെക്കോര്‍ഡ് വരുമാനമാണ് പിഎസ്ജി ഈ സീസണില്‍ നേടിയത്. 

700 മില്യണ്‍ യൂറോയുടെ വരുമാനമാണ് ഈ സീസണില്‍ പിഎസ്ജിക്ക് ഉണ്ടായത് എന്ന് ലെക്യുപെ റിപ്പോര്‍ട്ട് ചെയ്യുന്നു. 2011ല്‍ ഖത്തര്‍ സ്‌പോര്‍ട്‌സ് ഇന്‍വസ്റ്റ്‌മെന്റ് പിഎസ്ജിയെ സ്വന്തമാക്കിയതിന് ശേഷം ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വരുമാനമാണ് ഇത്. ഒരു മില്യണ്‍ ജഴ്‌സി പിഎസ്ജി ഈ സീസണില്‍ വിറ്റപ്പോള്‍ അതില്‍ 60 ശതമാനവും മെസിയുടേതാണ്. 

സീസണില്‍ പിഎസ്ജിയേക്കാള്‍ കൂടുതല്‍ ജഴ്‌സികള്‍ വില്‍പ്പന നടത്തിയ ക്ലബ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മാത്രമാണ്. മെസി വന്നതിന് ശേഷം പിഎസ്ജിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ 13 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. പരസ്യ ഇനത്തില്‍ നിന്ന് 300 മില്യണ്‍ യൂറോയും പിഎസ്ജിക്ക് സീസണില്‍ ലഭിക്കുന്നു. ക്ലബിന്റെ റെക്കോര്‍ഡ് വരുമാനമാണ് ഇത്. 

എന്നാല്‍ ടെലിവിഷന്‍ വ്യുവര്‍ഷിപ്പില്‍ കാര്യമായ ഇടിവുണ്ടായി. ചാമ്പ്യന്‍സ് ലീഗില്‍ റയലിനോട് തോറ്റ് പുറത്തായതാണ് ടെലിവിഷന്‍ വ്യൂവര്‍ഷിപ്പില്‍ ഇടിവ് വരാന്‍ കാരണമായത്. 200 മില്യണ്‍ യൂറോ ആണ് കഴിഞ്ഞ സീസണില്‍ ടെലിവിഷന്‍ വ്യൂവര്‍ഷിപ്പിലൂടെ പിഎസ്ജി കണ്ടെത്തിയത്. എന്നാല്‍ ഈ സീസണില്‍ അതിന്റെ പകുതി മാത്രമാണ് ലഭിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍