കായികം

'പാഡ് അണിഞ്ഞ് ഞാന്‍ ക്രീസിലേക്ക് വന്നാല്‍'; നടരാജന് മാത്യു ഹെയ്ഡന്റെ മുന്നറിയിപ്പ്‌

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുംബൈ ഇന്ത്യന്‍സിന് എതിരെ ജയം പിടിച്ചെങ്കിലും നടരാജന്‍ എറിഞ്ഞ 18ാം ഓവര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ആശങ്കപ്പെടുത്തിയിരുന്നു.  പാഡ് അണിഞ്ഞ് ക്രീസിലെത്തിയാല്‍ താനും നടരാജനെ അടിച്ച് പറത്തുമായിരുന്നു എന്നാണ് ഇത് ചൂണ്ടി ഓസീസ് മുന്‍ ഓപ്പണര്‍ മാത്യു ഹെയ്ഡന്‍ പറയുന്നത്.

പാഡണിഞ്ഞ് അവിടെ നടരാജന് എതിരെ ബാറ്റ് ചെയ്താല്‍...26 റണ്‍സ് എടുക്കാന്‍ ചിലപ്പോള്‍ കഴിഞ്ഞേക്കില്ല. പക്ഷേ 12-13 റണ്‍സ് ഉറപ്പായും നേടും. ചെറിയ ബൗണ്ടറികളിലേക്ക് കളിക്കാന്‍ പറ്റുംവിധം ഫുള്‍ ടോസുകളാണ്. അത് അവിശ്വസനീയമാണ്, മാത്യു ഹെയ്ഡന്‍ പറയുന്നു. 

ഇന്ത്യയുടെ മികച്ച യോര്‍ക്കര്‍ ബൗളറായ നടരാജന്‍ ഈ വിധം ഫുള്‍ ടോസുകള്‍ എറിയുന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് ഗാവസ്‌കര്‍ പറഞ്ഞു. നീളം കുറഞ്ഞ ബൗണ്ടറികളിലേക്കും ദൂരം കൂടിയിടത്തേക്കും ഒരുപോലെ അടിക്കാന്‍ ടിം ഡേവിഡിന് കഴിഞ്ഞു. ഏത് ഭാഗത്തേക്കും സിക്‌സ് പറത്താന്‍ കഴിയുന്നു എന്നും നടരാജന്റെ ബൗളിങ്ങിനെ വിമര്‍ശിച്ച് ഗാവസ്‌കര്‍ പറഞ്ഞു. 

മുംബൈക്ക് എതിരെ 18ാം ഓവറില്‍ 26 റണ്‍സ് ആണ് നടരാജന്‍ വഴങ്ങിയത്. നാല് ഓവര്‍ പൂര്‍ത്തിയാക്കിയപ്പോള്‍ നടരാജന്‍ വഴങ്ങിയത് 60 റണ്‍സും. 11 കളിയില്‍ നിന്ന് സീസണില്‍ 18 വിക്കറ്റാണ് നടരാജന്‍ പിഴുതത്.  ഇക്കണോമി റേറ്റ് 9.44.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി