കായികം

ചുണ്ടിനും കപ്പിനും ഇടയിൽ പോയേനെ, ഒടുവിൽ തിരിച്ചുവരവ്; കിരീടം നിലനിര്‍ത്തി മാഞ്ചസ്റ്റര്‍ സിറ്റി 

സമകാലിക മലയാളം ഡെസ്ക്

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നിലനിര്‍ത്തി മാഞ്ചസ്റ്റര്‍ സിറ്റി. സീസണിലെ അവസാന മത്സരത്തിൽ ആസ്റ്റൻ വില്ലയ്ക്കെതിരെ 3–2 ജയത്തോടെയാണ് സിറ്റി കിരീടവും കയ്യിലൊതുക്കിയത്. 75 മിനുട്ട് വരെ രണ്ട് ഗോളിന് പിന്നീട്ട് നിന്ന് ശേഷം മൂന്ന് ഗോളുകള്‍ മടക്കിയാണ് സിറ്റി വിജയത്തിലേക്കെത്തിയത്.

അവസാന 25 മിനിറ്റുകളിലായിരുന്നു സിറ്റിയുടെ 3 ഗോളുകളും പിറന്നത്. ആസ്റ്റന്‍ വില്ലക്കായി 37ാം മിനുട്ടില്‍ മാറ്റി കാഷും 69ാം മിനുട്ടില്‍ ഫിലിപ്പ് കുട്ടീഞ്ഞോയും ഗോള്‍ നേടി. 76ാം മിനുട്ടില്‍ ഗുണ്ടോകന്‍ സിറ്റിക്കായി ആദ്യ ​ഗോൾ നേടി. രണ്ട് മിനുട്ടിനുള്ളില്‍ റോഡ്രി സമനില നേടിക്കൊടുത്തു. 81ാം മിനുട്ടില്‍ ഗുണ്ടോകന്‍ സിറ്റിയുടെ വിജയ ഗോള്‍ നേടുകയായിരുന്നു.

ഇതോടെ ലിവർപൂൾ  വൂൾവ്സിനെ 3–1നു തോൽപിച്ചത് ആഘോഷമില്ലാതെയായി. അവസാന പോയിന്റ് നില ഇങ്ങനെ: മാഞ്ചസ്റ്റർ സിറ്റി– 93 പോയിന്റ്, ലിവർപൂൾ–92 പോയിന്റ്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗിക ആരോപണം; 4 രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''