കായികം

291 ഇന്നിങ്‌സില്‍ ബൗള്‍ഡ് ആയത് 35 വട്ടം മാത്രം;  പക്ഷേ 15കാരന് മുന്‍പില്‍ വീണ് അലിസ്റ്റയര്‍ കുക്ക്(വീഡിയോ) 

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലണ്ടിന്റെ ബാറ്റിങ് ഇതിഹാസം അലിസ്റ്റയര്‍ കുക്കിനെ ക്ലീന്‍ ബൗള്‍ഡാക്കി പതിനഞ്ചുകാരന്‍. കരിയറില്‍ 12472 റണ്‍സ് നേടിയ താരത്തെ കൗമാര താരം പുറത്താക്കിയതിന്റെ കൗതുകത്തിലാണ് ക്രിക്കറ്റ് ലോകം. 

12 ഓവര്‍ ക്രിക്കറ്റാണ് കുക്ക് കളിച്ചത്. 15 പന്തില്‍ നിന്ന് താരം 20 റണ്‍സ് നേടി. എന്നാല്‍ സീം ബൗളര്‍ ഷാക്ക്‌ലെടണിന്റെ പന്തില്‍ ലെഗ് സൈഡിലേക്ക് കളിക്കാന്‍ ശ്രമിക്കവെ ക്ലീന്‍ ബൗള്‍ഡായി. കുക്കിന്റെ വിക്കറ്റ് വീഴ്ത്തി എന്നത് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്നാണ് ഷാക്ക്‌ലെടണ്‍ പറയുന്നത്. 

ഇംഗ്ലണ്ടിന് വേണ്ടി 161 ടെസ്റ്റുകള്‍ കളിച്ച താരമാണ് കുക്ക്. ബാറ്റിങ് ശരാശരി 45.35. തന്റെ 291 ടെസ്റ്റ് ഇന്നിങ്‌സില്‍ 35 തവണ മാത്രമാണ് കുക്ക് ബൗള്‍ഡ് ആയിട്ടുള്ളത്. തന്റെ കരിയറില്‍ ഇത്രയും കരുത്തോടെ നിന്ന താരത്തിനാണ് ക്ലബ് ക്രിക്കറ്റില്‍ 15കാരന് മുന്‍പില്‍ അടിതെറ്റിയത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം