കായികം

2022ലെ താര ലേലത്തില്‍ അണ്‍സോള്‍ഡ്; ബാംഗ്ലൂരിലേക്ക് എത്തിയത് ഭാഗ്യത്തിന്റെ ബലത്തില്‍; ഒടുവില്‍ പ്ലേഓഫിലേക്ക് ബാംഗ്ലൂരിന് വഴികാട്ടി

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: 10ാം ഓവറില്‍ 86-3 എന്ന നിലയില്‍ നിന്നാണ് 207-4 എന്ന ടോട്ടലിലേക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എത്തിയത്. അതിന് ബാംഗ്ലൂരിനെ തുണച്ചത് ഇക്കഴിഞ്ഞ താര ലേലത്തില്‍ ഒരു ഫ്രാഞ്ചൈസിയും സ്വന്തമാക്കാന്‍ തയ്യാറാവാതിരുന്ന താരം. 

പതിനഞ്ചാം സീസണിന് മുന്‍പായി നടന്ന താര ലേലത്തില്‍ 20 ലക്ഷം രൂപയായിരുന്നു രജത്തിന്റെ അടിസ്ഥാന വില. എന്നാല്‍ തന്റെ മുന്‍ ഫ്രാഞ്ചൈസിയായ ബാംഗ്ലൂര്‍ ഉള്‍പ്പെടെ ഒരു ടീമും രജത്തിനെ സ്വന്തമാക്കാന്‍ തയ്യാറായില്ല. 2021 സീസണില്‍ 4 മത്സരങ്ങളാണ് രജത് ബാംഗ്ലൂരിന് വേണ്ടി കളിച്ചത്. ഉയര്‍ന്ന സ്‌കോര്‍ 71. 

എന്നാല്‍ തന്റെ മികവിന്റെ സൂചന പുറത്തെടുത്തിട്ടും താര ലേലത്തില്‍ രജത്തില്‍ വിശ്വാസം വെക്കാന്‍ ആരും തയ്യാറായില്ല. ഒടുവില്‍ ബാംഗ്ലൂരിന്റെ ലുവ്‌നിത് സിസോദിയക്ക് പരിക്കേറ്റതോടെയാണ് രജത്തിനെ ബാംഗ്ലൂര്‍ ടീമിലെടുത്തത്. പ്ലേഓഫില്‍ സെഞ്ചുറി നേടുന്ന ആദ്യ അണ്‍ക്യാപ്പ്ഡ് താരം എന്ന നേട്ടം സ്വന്തമാക്കിയാണ് രജത് മറുപടി നല്‍കുന്നത്. 

54 പന്തില്‍ നിന്ന് 12 ഫോറും ഏഴ് സിക്‌സുമാണ് രജത്തിന്റെ ബാറ്റില്‍ നിന്ന് വന്നത്. 112 റണ്‍സിലേക്ക് രജത് എത്തുമ്പോള്‍ സ്‌ട്രൈക്ക്‌റേറ്റ് 207. 14 റണ്‍സിനാണ് കളിയില്‍ ബാംഗ്ലൂര്‍ ജയം പിടിച്ചത്. രജത്തിന്റെ ബാറ്റിങ് മികവില്‍ ബാംഗ്ലൂര്‍ മുന്‍പില്‍ വെച്ച 208 റണ്‍സ് പിന്തുടര്‍ന്ന ലഖ്‌നൗവിന്റെ പോരാട്ടം 193 റണ്‍സില്‍ അവസാനിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു