കായികം

2018ലെ കണക്ക് തീര്‍ക്കാന്‍ ലിവര്‍പൂള്‍; തിരിച്ചു വരവുകളുടെ കരുത്തില്‍ റയല്‍; ഇന്ന് തീപാറും പോര്‌

സമകാലിക മലയാളം ഡെസ്ക്

പാരീസ്: 2018ലെ കണക്ക് തീര്‍ക്കാന്‍ റയല്‍ മാഡ്രിഡിന് എതിരെ ലിവര്‍പൂള്‍ ഇറങ്ങുന്നു. നാല് വര്‍ഷത്തിന് ഇടയിലെ തങ്ങളുടെ രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് ലിവര്‍പൂളിന്റെ വരവ്. തുടരെ മൂന്ന് വട്ടം ചാമ്പ്യനായതിന് പിന്നാലെ മൂന്ന് സീസണുകളിലായി വന്ന ഇടവേള നികത്താന്‍ ഉറച്ചാണ് റയല്‍ ഇറങ്ങുക. 

ചാമ്പ്യന്‍സ് ലീഗില്‍ പല മത്സരങ്ങളിലും വിസ്മയിപ്പിക്കുന്ന തിരിച്ചുവരവ് നടത്തിയാണ് റയല്‍ മാഡ്രിഡ് ഫൈനലില്‍ എത്തി നില്‍ക്കുന്നത്. സെമി ഫൈനലിന്റെ ആദ്യ പാദത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോട് 4-3ന് തോറ്റു. എന്നാല്‍ രണ്ടാം പാദ സെമിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്നതിന് ശേഷം റയല്‍ അടിച്ചു കൂട്ടിയത് മൂന്ന് ഗോളുകള്‍. അതും 90, 90+1, 95 മിനിറ്റുകളില്‍. 4-3 എന്ന അഗ്രഗേറ്റില്‍ പിന്നില്‍ നിന്നിടത്ത് നിന്ന് 5-6ന് ജയം പിടിച്ച് റയല്‍ ഞെട്ടിച്ചു. 

നിലവിലെ ചാമ്പ്യനേയും വീഴ്ത്തിയ കരുത്ത്‌

ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ പാദത്തില്‍ ചെല്‍സിയോട് 3-1ന് ജയം നേടി. എന്നാല്‍ രണ്ടാം പാദത്തില്‍ 80ാം മിനിറ്റ് വരെ 3-0ന്റെ ലീഡ് എടുത്ത് നിലവിലെ ചാമ്പ്യന്മാര്‍ റയലിനെ വിറപ്പിച്ചു. പക്ഷെ 80, 96 മിനിറ്റുകളില്‍ വല കുലുക്കി റയല്‍ തിരിച്ചുവരവിന്റെ ശക്തി കാണിച്ചു. 

പ്രീക്വാര്‍ട്ടറില്‍ പിഎസ്ജിയോട് ആദ്യ പാദത്തില്‍ 1-0നാണ് റയല്‍ തോറ്റത്. രണ്ടാം പാദത്തില്‍ ആദ്യം വല കുലുക്കി പിഎസ്ജി റയലിനെ സമ്മര്‍ദത്തിലാക്കി. എന്നാല്‍ 61,76,78 മിനിറ്റില്‍ ബെന്‍സെമ വല കുലുക്കി റയലിന്റെ മുന്‍പോട്ട് പോക്ക് ഉറപ്പാക്കി. 

ഇന്റര്‍ മിലാന്‍, ബെന്‍ഫിക, വിയ്യാറയല്‍ എന്നീ ടീമുകളെ വീഴ്ത്തിയാണ് ലിവര്‍പൂള്‍ ഫൈനലിലേക്ക് എത്തിയത്. ലിവര്‍പൂളിന് എതിരെ വരുമ്പോള്‍ റയലിനാണ് മുന്‍തൂക്കം. എട്ട് വട്ടം ഏറ്റുമുട്ടിയപ്പോള്‍ നാല് തവണയും ജയിച്ചത് റയലാണ്. ലിവര്‍പൂള്‍ ജയിച്ചത് മൂന്ന് വട്ടവും. ലാ ലീഗ കിരീടം ചൂടി റയല്‍ എത്തുമ്പോള്‍ പ്രീമിയര്‍ ലീഗിലെ രണ്ടാം സ്ഥാനവും കറബാവോ കപ്പും എഫ്എ കപ്പും ജയിച്ചാണ് ക്ലോപ്പിന്റേയും സംഘത്തിന്റേയും വരവ്. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത