കായികം

ക്രിക്കറ്റ്  വാതുവയ്പ്; കണ്ടെത്തിയത് ലക്ഷങ്ങൾ; അഞ്ച് യുവാക്കൾ പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ക്രിക്കറ്റ്  വാതുവയ്പ്പ് സംഘം തെലങ്കാനയിൽ പിടിയിൽ. തെലങ്കാനയിലെ ഹനംകോണ്ടയിൽ വാതുവയ്‌പ്‌ സംഘം പിടിയിലായത്. അഞ്ച് പേരാണ് ഞായറാഴ്‌ച പൊലീസിന്റെ പിടിയിലായത്. ഇവരിൽ നിന്ന് അഞ്ച് മൊബൈൽ ഫോണുകളും 10.3 ലക്ഷം രൂപയും പിടിച്ചെടുത്തതായി പൊലീസ് വ്യക്തമാക്കി.

കീർത്തി യശ്വന്ത് (23), അണ്ണമനേനി ശ്രാവൺ (27), പലാകുർത്തി മഹേഷ് ഗൗഡ് (22), പുരാമണി പവൻ (21), പലാകുർത്തി സുരേഷ് ഗൗഡ് (19) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായ ആപ്ലിക്കേഷൻ വഴി യശ്വന്താണ് ക്രിക്കറ്റ് വാതുവയ്‌പ് നടത്തിയത് എന്ന് വാറങ്കൽ പൊലീസ് കമ്മീഷണർ തരുൺ ജോഷി വ്യക്തമാക്കി. 

സംഘത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചതിനെ തുടർന്നാണ് തെരച്ചിലും അറസ്റ്റും. ഒരു വർഷത്തോളമായി ഇവർ വാതുവയ്‌പ് നടത്തിയിരുന്നതായും പൊലീസ് പറയുന്നു. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'ബാക്കി ഇനി അണ്ണൻ നോക്കിക്കോളും'; 'ആവേശം' ഒടിടിയിലേക്ക്, മേയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു