കായികം

പടുകൂറ്റൻ സിക്സ്! ഇഫ്തിഖർ തൂക്കിയ പന്ത് പറന്നത് 106 മീറ്റർ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

സിഡ്നി: ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് നിർണായക വിജയം സ്വന്തമാക്കി സെമി പ്രതീക്ഷ നിലനിർത്തിയാണ് പാകിസ്ഥാൻ ഇന്ന് സിഡ്നി ​ഗ്രൗണ്ട് വിട്ടത്. മൂന്നാം സ്ഥാനത്തേക്ക് കയറിയ അവർ മഴയുടെ വെല്ലുവിളിയും അതിജീവിച്ചാണ് നിർണായക വിജയം പിടിച്ചെടുത്തത്. 

ഇപ്പോഴിതാ മത്സരത്തില്‍ പാകിസ്ഥാനായി ബാറ്റിങിൽ തിളങ്ങിയ ഇഫ്തിഖർ അഹമ്മ​ദിന്റെ കൂറ്റൻ സിക്സ് വൈറലായി മാറി. 106 മീറ്റർ ദൂരമാണ് ഈ സിക്സർ പറന്നത്. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്. 

പാകിസ്ഥാന്‍ ഇന്നിങ്സിലെ 16ാം ഓവറിലായിരുന്നു ഈ സിക്സ്. പേസർ ലുങ്കി എന്‍ഗിഡി എറിഞ്ഞ പന്ത് ഡീപ് സ്ക്വയർ ലെഗിലൂടെ ഗാലറിയിലേക്ക് പായിക്കുകയായിരുന്നു ഇഫ്തിഖർ. 33 റണ്‍സുമായി ക്രീസിൽ നിൽക്കുയായിരുന്നു ഇഫ്തിഖർ ഈ സമയം. കൂറ്റന്‍ സിക്സർ നേടിയ ഇഫ്തിഖറിനെ സഹതാരം ഷദബ് ഖാന്‍ അഭിനന്ദിക്കുകയും ചെയ്തു. 

ഈ ഓവറില്‍ എന്‍ഗിഡി 15 റണ്‍സ് വഴങ്ങി. മത്സരത്തില്‍ ഇഫ്തിഖർ 35 പന്തില്‍ 51 റണ്‍സ് നേടി ടീമിനെ തകർച്ചയിൽ നിന്ന് കരകയറ്റുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു