കായികം

കലാശപ്പോരിലേക്ക് ആര്? ടോസ് ന്യൂസിലന്‍ഡിന്, ബാറ്റിങ് തെരഞ്ഞെടുത്തു

സമകാലിക മലയാളം ഡെസ്ക്


സിഡ്‌നി: ട്വന്റി20 ലോകകപ്പിലെ ആദ്യ സെമിയില്‍ ടോസ് ന്യൂസിലന്‍ഡിന്. ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ പാകിസ്ഥാന് എതിരെ ബാറ്റിങ് തെരഞ്ഞെടുത്തു. 

സൂപ്പര്‍ 12ലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശിന് എതിരെ കളിച്ച അതേ ഇലവനെയാണ് സെമിയിലും പാകിസ്ഥാന്‍ ഇറക്കുന്നത്. ന്യൂസിലന്‍ഡ് ഇലവനിലും മാറ്റമില്ല. ടോസ് നഷ്ടമായെങ്കിലും ന്യൂസിലന്‍ഡിനെ തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ വീഴ്ത്തി സമ്മര്‍ദത്തിലാക്കാനാവും ശ്രമിക്കുക എന്ന് പാക് ക്യാപ്റ്റന്‍ ബാബര്‍ അസം പറഞ്ഞു. 

പാക് ക്യാപ്റ്റന്‍ ബാബര്‍ അസം ഓപ്പണിങ്ങില്‍ നിന്ന് മാറി മൂന്നാമത് ബാറ്റ് ചെയ്യണം എന്ന ആവശ്യം ശക്തമായിരുന്നു. എന്നാല്‍ ഓപ്പണിങ്ങില്‍ മുഹമ്മദ് റിസ്വാനൊപ്പം തുടരുകയാണ് ബാബര്‍. ഒന്നാം ഗ്രൂപ്പിലെ ചാമ്പ്യന്മാരായാണ് ന്യൂസിലന്‍ഡ് സെമി ഫൈനലിലേക്ക് എത്തിയത്. സൂപ്പര്‍ 12ലെ 5 കളിയില്‍ മൂന്നെണ്ണത്തില്‍ കെയ്ന്‍ വില്യംസണിന്റെ സംഘം ജയം പിടിച്ചപ്പോള്‍ ഒരെണ്ണത്തില്‍ മാത്രമാണ് തോറ്റത്. സൗത്ത് ആഫ്രിക്കയെ നെതര്‍ലന്‍ഡ്‌സ് തോല്‍പ്പിച്ചതാണ് പാകിസ്ഥാനെ സെമിയില്‍ എത്താന്‍ തുണച്ചത്. 

5 കളിയില്‍ മൂന്ന് ജയവും രണ്ട് തോല്‍വിയുമാണ് പാകിസ്ഥാന്റെ സൂപ്പര്‍ 12ലെ ഫലങ്ങള്‍. സൂപ്പര്‍ 12ല്‍ ഇന്ത്യയോട് തോറ്റതിന് പിന്നാലെ സിംബാബ്‌വെയോടും പാകിസ്ഥാന് തോല്‍വി സമ്മതിക്കേണ്ടി വന്നു. നിലവിലെ ഫോമില്‍ പാകിസ്ഥാനെ സെമിയില്‍ ന്യൂസിലന്‍ഡ് തോല്‍പ്പിക്കാനുള്ള സാധ്യതകളാണ് കൂടുതല്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ