കായികം

'ഫൈനലില്‍ ഞങ്ങള്‍ക്ക് ഇന്ത്യയെ കിട്ടണം'; കാത്തിരിക്കുകയാണെന്ന് റിസ്‌വാന്‍

സമകാലിക മലയാളം ഡെസ്ക്

അഡലൈഡ്: ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാന്‍. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ ഇന്ത്യ-പാകിസ്ഥാന്‍ ഫൈനല്‍ കാണാനാണ് ആഗ്രഹിക്കുന്നത്. പാകിസ്ഥാന്‍ ടീമും ഇന്ത്യയെ വീണ്ടും നേരിടാന്‍ കാത്തിരിക്കുകയാണെന്നും മുഹമ്മദ് റിസ്‌വാന്‍ പറഞ്ഞു. 

ഫൈനലില്‍ ഇന്ത്യയെ എതിരാളിയായി കിട്ടാനാണ് തങ്ങളുടെ ടീമിലെ താരങ്ങളെല്ലാം ആഗ്രഹിക്കുന്നത്. 1992 ലെ ലോകകപ്പ് വിജയത്തിന് സമാനമാണ്, പാകിസ്ഥാന്റെ പ്രകടനമെന്നാണ് ചില ടീമംഗങ്ങള്‍ പറയുന്നത്. ലോകത്തെ ഏറ്റവും പോരാട്ടവീര്യം നിറഞ്ഞത് ആഷസ് പരമ്പരയാണെന്നാണ് പറയപ്പെടുന്നത്. 

എന്നാല്‍ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ അതിലേറെ ത്രില്ലോടെ ആസ്വദിക്കുന്നതാണ് ഇന്ത്യ-പാക് പോരാട്ടങ്ങള്‍. അതേസമയം, ഫൈനലില്‍ ഇംഗ്ലണ്ടാണ് കടക്കുന്നതെങ്കിലും നേരിടാന്‍ തങ്ങള്‍ സജ്ജരായതായി മുഹമ്മദ് റിസ്‌വാന്‍ പറഞ്ഞു. ആദ്യ സെമിഫൈനലില്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തിയാണ് പാകിസ്ഥാന്‍ ലോകകപ്പിന്റെ ഫൈനലില്‍ കടന്നത്. 

സെമിയില്‍ അര്‍ധ സെഞ്ച്വറി നേടിയ റിസ്‌വാനാണ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ നടന്ന പോരാട്ടത്തില്‍ ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. അഡലൈഡിലാണ് ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം സെമിഫൈനല്‍ നടക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി