കായികം

5 കളിയില്‍ 4 ജയം, ലഭിച്ചത് 4.51 കോടി രൂപ; ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ സമ്മാനത്തുക

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മറ്റൊരു ഐസിസി ടൂര്‍ണമെന്റില്‍ കൂടി ഇന്ത്യ കാലിടറി വീണതിന്റെ നിരാശയിലാണ് ഇന്ത്യ. സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോട് തോറ്റ് പുറത്തായതിന് പിന്നാലെ ഇന്ത്യന്‍ ടീമിന് ലഭിച്ച പ്രതിഫല വാര്‍ത്തകളാണ് പുറത്തു വരുന്നത്. 

മൂന്ന് കോടി ഇരുപത്തിരണ്ട് ലക്ഷം രൂപയോളമാണ് സെമിയില്‍ തോറ്റ് പുറത്തായ ഇന്ത്യക്കും ന്യൂസിലന്‍ഡിനും ലഭിച്ചത്. 12 കോടി രൂപയാണ് കിരീടം ചൂടുന്ന ടീമിന് ലഭിക്കുക. ആറ് കോടി രൂപയാണ് റണ്ണേഴ്‌സ്അപ്പിന് ലഭിക്കുന്ന സമ്മാന തുക. 

സെമി കാണാതെ പുറത്തായ ടീമുകള്‍ക്ക് 55 ലക്ഷം

സൂപ്പര്‍ 12ല്‍ ടീമുകള്‍ നേടുന്ന ഓരോ ജയത്തിനും 32 ലക്ഷം രൂപ വീതം ടീമുകള്‍ക്ക് ലഭിക്കും. 5 മത്സരങ്ങളില്‍ നിന്ന് നാല് ജയമാണ് ഇന്ത്യ നേടിയത്. ഇതോടെ സൂപ്പര്‍ 12ലെ ജയങ്ങളില്‍ നിന്ന് നാല് കോടി 51 ലക്ഷം രൂപയും ഇന്ത്യന്‍ ടീമിന് ലഭിച്ചു. 

സൂപ്പര്‍ 12ല്‍ നിന്ന് സെമി കാണാതെ പുറത്തായ ടീമുകള്‍ക്ക് 55 ലക്ഷം രൂപ വീതവും ലഭിക്കും. കളിയിലേക്ക് വരുമ്പോള്‍ ഇംഗ്ലണ്ടും പാകിസ്ഥാനുമാണ് കിരീട പോരിന് മെല്‍ബണില്‍ ഇറങ്ങുന്നത്. ഞായറാഴ്ചയാണ് ഫൈനല്‍. 

സൂപ്പര്‍ 12ല്‍ നിന്ന് ഭാഗ്യത്തിന്റെ കരുത്തില്‍ സെമിയിലേക്ക് എത്തിയ പാകിസ്ഥാന്‍ സെമിയില്‍ കിവീസിനെ വീഴ്ത്തിയാണ് ഫൈനല്‍ ഉറപ്പിച്ചത്. ഇന്ത്യയെ 10 വിക്കറ്റിന് നാണംകെടുത്തി വിട്ടാണ് ഫൈനലിലേക്ക് ഇംഗ്ലണ്ട് എത്തിയത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി